Latest News

സര്‍ക്കാരിന്റെ കരുതലില്‍ കൊവിഡ് മുക്തരായ 10 പേര്‍ കൂടി ആശുപത്രി വിട്ടു

സര്‍ക്കാരിന്റെ കരുതലില്‍ കൊവിഡ് മുക്തരായ 10 പേര്‍ കൂടി ആശുപത്രി വിട്ടു
X

മലപ്പുറം: കൊവിഡ് സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന 10 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഇവര്‍ വിദഗ്ധ ചികില്‍സയ്ക്കു ശേഷം പൂര്‍ണ ആരോഗ്യത്തോടെയാണ് ആശുപത്രി വിട്ടത്.

കൊവിഡ് മുക്തയായ ശേഷം മെയ് 28ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സി ജോസഫ് (34), ദുബയില്‍ നിന്ന് എത്തിയ തവനൂര്‍ തൃക്കണാപുരം നാലകത്ത് അബൂബക്കര്‍ (64), മുംബൈയില്‍ നിന്ന് വന്ന വെളിയങ്കോട് കുമ്മപ്പറമ്പില്‍ മുന്‍ഷിദ് (33), ചെന്നൈയില്‍ നിന്നെത്തിയ താനൂര്‍ പരിയാപുരം തലശ്ശേരി വീട്ടില്‍ മുഹമ്മദ് ബഷീര്‍ (22), അബുദബിയില്‍ നിന്നു തിരിച്ചെത്തിയ മഞ്ചേരി വേട്ടേക്കോട് കോട്ടപ്പള്ളില്‍ തസ്ലീന്‍ (24), മുംബൈയില്‍ നിന്നെത്തി രോഗബാധിതനായ തെന്നല നെടുവണ്ണ ഹനീഫ (45), മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നിന്നു വന്ന ആതവനാട് മേല്‍മനക്കാട്ടില്‍ സലാവുദ്ദീന്‍ (23), അബുദബിയില്‍ നിന്നെത്തിയ പരപ്പനങ്ങാടി അയ്യപ്പന്‍കാവ് ചക്കിയത്ത് കാളി (70), മുംബൈയില്‍ നിന്നെത്തി വൈറസ് ബാധ സ്ഥിരീകരിച്ച തെന്നല മഞ്ഞുപറമ്പില്‍ കമറുദ്ദീന്‍ (37), ഡല്‍ഹിയില്‍ നിന്ന് പ്രത്യേക തീവണ്ടിയിലെത്തിയ മേലാറ്റൂര്‍ ചെമ്മാണിയോട് വരിക്കോടന്‍ വീട്ടില്‍ മുഹമ്മദ് ഫസീന്‍ (24) എന്നിവരാണ് രോഗമുക്തരായത്. പ്രത്യേക ആംബുലന്‍സുകളില്‍ ആരോഗ്യ വകുപ്പ് ഇവരെ വീടുകളിലെത്തിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇവര്‍ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.

മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി, സൂപ്രണ്ടും കൊവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. പി. ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ഷീന ലാല്‍, ഡോ. ഇ. അഫ്‌സല്‍, ആര്‍.എം.ഒമാരായ ഡോ. സഹീര്‍ നെല്ലിപ്പറമ്പന്‍, ഡോ. ജലീല്‍, സന്നദ്ധപ്രവര്‍ത്തകരായ ഹമീദ് കൊടവണ്ടി, അബ്ദുല്‍ റഷീദ് എരഞ്ഞിക്കല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് രോഗം ഭേദമായവരെ യാത്രയച്ചത്.

Next Story

RELATED STORIES

Share it