Latest News

സ്‌കൂള്‍ തുറക്കല്‍: ഒക്ടോബര്‍ അഞ്ചോടെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ബസ് സര്‍വ്വീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തും.

സ്‌കൂള്‍ തുറക്കല്‍: ഒക്ടോബര്‍ അഞ്ചോടെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച് പൂട്ടിയ സ്‌കൂള്‍ തുറക്കുന്നതില്‍ ഒക്ടോബര്‍ അഞ്ചോടെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിന് മുന്നോടിയായി അധ്യാപകവിദ്യാര്‍ത്ഥി സംഘടനകളുടെ യോഗവും കലക്ടര്‍മാരുടെ യോഗവും ചേരും. സ്‌കൂള്‍ തുറക്കല്‍ സംബന്ധിച്ച് വിവിധ വകുപ്പുകളുമായുള്ള ചര്‍ച്ചയിലുംം ധാരണയായതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ബസ് സര്‍വ്വീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തും. കെഎസ്ആര്‍ടിസിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല സ്‌കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും. ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.

ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ ക്ലാസ് നടത്താനാണ് തീരുമാനം. സമാന്തരമായി വിക്ടേഴ്‌സ് വഴിയുള്ള ക്ലാസും തുടരും. അതുകൊണ്ടുതന്നെ സ്‌കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും. നവംബറില്‍ ക്ലാസ് തുടങ്ങിയാലും മാര്‍ച്ചിലെ പൊതുപരീക്ഷക്ക് മുമ്പ് നാലരമാസത്തോളം മാത്രമാണ് കിട്ടുക. ഇടക്ക് വീണ്ടും കൊവിഡ് ഭീഷണി കനത്താലുള്ള സ്ഥിതിയും പരിഗണിക്കുന്നുണ്ട്.

അക്കാഡമിക് കാര്യങ്ങളില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചന നടത്തി മാര്‍ഗ്ഗരേഖ തയ്യാറാക്കും. വിക്ടേഴ്‌സ് പഠനവും സ്‌കൂളിലെ പഠനവും പരിശോധിച്ചാകും പരീക്ഷക്കുള്ള പൊതുമാനദണ്ഡം ഉണ്ടാക്കുക.


Next Story

RELATED STORIES

Share it