Latest News

ഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപോര്‍ട്ട് വാരാണസി കോടതിയില്‍ സമര്‍പ്പിച്ചു

ഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപോര്‍ട്ട് വാരാണസി കോടതിയില്‍ സമര്‍പ്പിച്ചു
X

വാരാണസി: ഗ്യാന്‍വാപി മസ്ജിദ് സര്‍വേ നടത്തുന്നതിനുവേണ്ടി വാരാണസി കോടതി നിയമിച്ച പ്രത്യേക അസിസ്റ്റന്‍ഡ് കമ്മീഷണര്‍ സര്‍വേ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

''റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇരുഭാഗത്തുമുള്ള കക്ഷികളുടെ പ്രതിനിധികള്‍ കോടതിയില്‍ ഹാജരായിരുന്നു. 10-15 പേജുള്ള റിപോര്‍ട്ടാണ് സമര്‍പ്പിച്ചത്''- അസിസ്റ്റന്റ് കോര്‍ട്ട് കമ്മീഷണര്‍ അജയ് പ്രതാപ് സിങ് പറഞ്ഞു. റിപോര്‍ട്ടിനോടൊപ്പം സീല്‍ ചെയ്ത കവറില്‍ വീഡിയോ ക്ലിപ്പും സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഡ്വ. വിശാല്‍ സിങ് പറഞ്ഞു.

''ഇന്നലെ അജയ് മിശ്ര(മുന്‍ കമ്മീഷണര്‍) അദ്ദേഹത്തിന്റെ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ന് 10.30ന് വിശാല്‍ സിങ്, അജയ് പ്രതാപ് സിങ് എന്നിവരും മൂന്ന് ദിവസമായി നടന്ന സര്‍വേയുടെ റിപോര്‍ട്ട് സമര്‍പ്പിച്ചു''-അഡ്വ. നിത്യാനന്ദ് റായി പറഞ്ഞു.

അസിസ്റ്റന്റ് കമ്മീഷണര്‍ ഒരു വീഡിയോ ക്ലിപ് നല്‍കിയിട്ടുണ്ട്. അതില്‍ ഫോട്ടോകളും വീഡിയോകളുമുണ്ട്. അതിന്റെ ഒരു കോപ്പി എതിര്‍കക്ഷികള്‍ക്കും നല്‍കും. കോപ്പി കിട്ടിക്കഴിഞ്ഞാല്‍ അവരുടെ എതിര്‍വാദം കേള്‍ക്കും. അതിനുശേഷം അന്തിമവിധി പുറപ്പെടുവിക്കും- അഡ്വ. റായി പറഞ്ഞു.

ഗ്യാന്‍വാപിയില്‍ ദൈവങ്ങളുടെ പ്രതിഷ്ഠകള്‍ ഉണ്ടായിരുന്നതായി അഡ്വ. അജയ് മിശ്ര അവകാശപ്പെട്ടു. മാധ്യമങ്ങള്‍ക്ക് റിപോര്‍ട്ട് ചോര്‍ത്തിക്കൊടുത്തതിന് ഇദ്ദേഹത്തെ സര്‍വേ ടീമില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it