Latest News

മെഡിസെപ്പില്‍ മികച്ച പ്രകടനം നടത്തിയ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രിയുടെ ആദരം

മെഡിസെപ്പില്‍ മികച്ച പ്രകടനം നടത്തിയ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രിയുടെ ആദരം
X

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ മികച്ച പ്രകടനം നടത്തിയ സര്‍ക്കാര്‍ ആശുപത്രികളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കൂടുതല്‍ രോഗികള്‍ക്ക് മെഡിസെപ്പിലൂടെ ചികിത്സ നല്‍കിയ സ്ഥാപനങ്ങളെ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അനുമോദന പത്രിക നല്‍കി ആദരിച്ചിരുന്നു.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, കോട്ടയം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയാണ് സര്‍ക്കാര്‍ ആശുപത്രികളുടെ വിഭാഗത്തില്‍ ആദ്യ അഞ്ചില്‍ വന്നത്.

Next Story

RELATED STORIES

Share it