Latest News

വികസനസംഗമം: അപ്രതീക്ഷിത ഉദ്ഘാടകനായി പണിയ കാരണവര്‍ നായിക്കന്‍

വികസനസംഗമം: അപ്രതീക്ഷിത ഉദ്ഘാടകനായി പണിയ കാരണവര്‍ നായിക്കന്‍
X

കല്‍പ്പറ്റ: വെള്ളമുണ്ട നാരോക്കടവ് കോളനി എടത്തില്‍പ്പടി റോഡിന് ജില്ലാ പഞ്ചായത്ത് വകയിരുത്തിയ പത്ത് ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി നടന്ന വികസന മധുരസംഗമത്തില്‍ അപ്രതീക്ഷിത ഉദ്ഘാടകനായതിന്റെ അമ്പരപ്പ് മാറാതെ പണിയ കോളനിയിലെ കാരണവര്‍ നായിക്കന്‍. എണ്‍പതു വയസ്സിനിടയില്‍ ആദ്യമായാണ് നായികന് ഒരു വേദിയില്‍ ഇരിക്കാനും വിശിഷ്ട വ്യക്തിയാവാനും അവസരം ലഭിച്ചത്.

കാര്യപരിപാടിയുടെ നോട്ടിസ് പ്രകാരം അധ്യക്ഷന്‍ ഉല്‍ഘാടനത്തിനായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഡിവിഷന്‍ മെമ്പറുകൂടിയായ ജുനൈദ് കൈപ്പാണിയെ ക്ഷണിച്ചു. പ്രസംഗിക്കാന്‍ എഴുന്നേറ്റു നിന്ന ചെയര്‍മാന്‍ പെട്ടന്ന് നായിക്കനെ ഉല്‍ഘാടനത്തിന് ക്ഷണിക്കുകയായിരുന്നു.

എഴുത്തും വായനയുമൊന്നും വശമില്ലാത്ത നായക്കന്‍ സംസാരിക്കാനുള്ള ഭയവും സഭാകമ്പവും കൊണ്ട് മുന്നോട്ട് വരാന്‍ ആദ്യമൊന്ന് മടിച്ചെങ്കിലും മെമ്പറുടെ നിര്‍ബന്ധത്തിന് വഴങ്ങി തന്റെ തനത് വാമൊഴിയില്‍ അല്പം സംസാരിച്ച് വികസന മധുര സംഗമം ഉദ്ഘാടനം ചെയ്തു. റോഡ് നവീകരിക്കാന്‍ ഫണ്ട് വകയിരുത്തിയ ജില്ലാ പഞ്ചായത്തിന് നന്ദി പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു.

നായിക്കന്റെ ഉദ്ഘാടകനായുള്ള രംഗപ്രവേശം കോളനി നിവാസികള്‍ക്കാകെ കൗതുകവും നവ്യാനുഭവവുമായി.

Next Story

RELATED STORIES

Share it