Latest News

രാജ്യത്ത് കൊവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 39,980, മരണം 1,301

രാജ്യത്ത് കൊവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 39,980, മരണം 1,301
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,644 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 39,980 ആയി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 28,046 പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. 1,301 പേര്‍ മരിച്ചു. 10,633 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയോ രാജ്യം വിടുകയോ ചെയ്തു. 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 83. മഹാരാഷ്ട്രയിലെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇന്നത്തെ കണക്കനുസരിച്ച് അവിടെയാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്, 12,296 പേര്‍. ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്. സംസ്ഥാനത്ത് മാത്രം 521 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ 2,000 പേരുടെ രോഗം ഭേദമായി. ഗുജറാത്തും ഡല്‍ഹിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 5,054ഉം 4,122 ഉം രോഗികള്‍. ഗുജറാത്തില്‍ 896 പേരുടെ രോഗം ഭേദമായി 262 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1,256 പേരുടെ രോഗം ഭേദമായി 64 പേര്‍ മരിച്ചു.

തമിഴ് നാട്ടില്‍ രോഗം സ്ഥിരീകരിച്ചത് 2,757 പേര്‍ക്കാണ്. 1,341 പേര്‍ രോഗമുക്തി നേടി, 29 പേര്‍ മരിച്ചു.

മധ്യപ്രദേശില്‍ 2,864 പേര്‍ കൊവിഡ് പോസിറ്റീവ് ആയി. 642 പേര്‍ രോഗവിമുക്തി നേടി. 151 പേര്‍ മരിച്ചു.

ഉത്തര്‍പ്രദേശില്‍ 2,487 പേര്‍ക്ക് രോഗം ബാധിച്ചു, രോഗം ഭേദമായവര്‍ 689. മരിച്ചവര്‍ 43.

Next Story

RELATED STORIES

Share it