Latest News

മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി; വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചു

മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി; വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചു
X

ഇടുക്കി: മൂലമറ്റം പവര്‍ഹൗസില്‍ പൊട്ടിത്തെറി. നാലാം നമ്പര്‍ ജനറേറ്ററില്‍ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ആളപായമില്ലന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി ഉത്പാദനം പൊട്ടിത്തെറിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ഉപയോഗത്തിന്റെ പീക്ക് സമയമായതിനാല്‍ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടങ്ങി.സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

കെഎസ്ഇബിയുടെ അറിയിപ്പിന്റെ പൂര്‍ണ്ണരൂപം:

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്ബര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിറുത്തി വക്കേണ്ടി വന്നിരിക്കുകയാണ്. ആയതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തകരാര്‍ പരിഹരിച്ച് ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുന്നു. പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുന്നു.




Next Story

RELATED STORIES

Share it