Latest News

തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്

തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്
X

തിരുവനനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്. നേരത്തെ എടുത്ത തീരുമാനമാണെന്ന നിലപാടിലാണ് ധനവകുപ്പ്. പണം ഏത് സമയത്തും പിന്‍വലിക്കാമെന്നും ട്രഷറി നിയന്ത്രണം ബാധകമാകില്ല എന്നുമാണ് ധനവകുപ്പ് പറയുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ധനവകുപ്പ് കുറിപ്പ് നല്‍കി.

ഏപ്രില്‍ ഒന്ന് മുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ഉത്തരവിനെതിരെ തദ്ദേശവകുപ്പ് അതൃപ്തി അറിയിച്ചിരുന്നു. ഫണ്ട് ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ 10 വര്‍ഷം മുന്‍പ് നല്‍കിയ അനുമതി ധനവകുപ്പ് പിന്‍വലിച്ചതാണ് വിവാദമായത്. ധനവകുപ്പ് ഏകപക്ഷീയമായി എടുത്ത തീരുമാനം തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് തദ്ദേശവകുപ്പിന്റെ ആക്ഷേപം.

കഴിഞ്ഞ 18നാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. സ്വന്തം ഫണ്ട് സ്‌പെഷ്യല്‍ ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദ്ദേശം. മറ്റ് വകുപ്പുകള്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കരുതെന്നും ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. അതായത്, തദ്ദേശവകുപ്പ് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഇടപെടരുന്നാണ് നിര്‍ദ്ദേശം. ഈ ഉത്തരവ് തദ്ദേശവകുപ്പ് അറിയാതെയാണ് ഇറക്കിയതെന്നാണ് ആക്ഷേപം.

തദ്ദേശവകുപ്പ് അറിയാതെ വകുപ്പില്‍ ധനവകുപ്പ് കൈകടത്തി. മാത്രമല്ല പുതിയ ഉത്തരവ് തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. കൊവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ ഉള്‍പ്പടെ നടത്തിയത് തനത് ഫണ്ട് ഉപയോഗിച്ചാണ്. ഇതെല്ലാം പുതിയ ഉത്തരവിലൂടെ പ്രതിസന്ധിയിലാകുമെന്നാണ് തദ്ദേശവകുപ്പിന്റെ ആശങ്ക.

സംസ്ഥാനം നേരിടുന്ന ഗുരുതരസാമ്പത്തികപ്രതിസന്ധി നേരിടാനുള്ള ധനവകുപ്പിന്റെ കുറുക്ക് വഴിയാണിത്. 2011ല്‍ യുഡിഎഫ് സര്‍ക്കാരാണ് തനത് ഫണ്ട് തദ്ദേശസ്ഥാനപങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ അനുമതി നല്‍കിയത്. കെട്ടിട നികുതി, തൊഴില്‍ നികുതി, കെട്ടിടവാടക എന്നിവയാണ് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട്. തനത് ഫണ്ട് ട്രഷറിയില്‍ ഇടുന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇവര്‍ക്ക് നഷ്ടമാകും.


Next Story

RELATED STORIES

Share it