Latest News

പത്തു ദിവസത്തിലേറെ ഭക്ഷണവും വെള്ളവും ലഭിച്ചില്ല;ഡല്‍ഹിയില്‍ മലയാളിക്ക് ദാരുണാന്ത്യം

അജിത് കുമാറിന്റെ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലുമില്ലാതെ എല്ലും തോലും മാത്രമായിരുന്നെന്ന് ശവസംസ്‌കാരം നടത്തിയവര്‍ പറയുന്നു

പത്തു ദിവസത്തിലേറെ ഭക്ഷണവും വെള്ളവും ലഭിച്ചില്ല;ഡല്‍ഹിയില്‍ മലയാളിക്ക് ദാരുണാന്ത്യം
X
ന്യൂഡല്‍ഹി: പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവും ലഭിക്കാതെ ഡല്‍ഹിയില്‍ മലയാളി മരിച്ചു. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാര്‍ (53) ആണ് സകര്‍പ്പൂരിലെ വാടക വീട്ടില്‍ മരിച്ചത്. അവശ നിലയില്‍ കണ്ടെത്തിയ അജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീടിന്റെ ഉടമസ്ഥനാണ് ഇയാളെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാസങ്ങളായി വാടകയും ഇയാള്‍ നല്‍കിയിരുന്നില്ല. അജിതിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഉടമ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ വീട് വിട്ട് ഡല്‍ഹിയിലെത്തിയതാണ് അജിത്. ഈ അടുത്ത് നാട്ടിലേക്ക് ഫോണ്‍ ചെയ്ത് തിരികെ വരുന്ന വിവരം അറിയിച്ചിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ജീവച്ഛവമായി കിടന്നിരുന്ന അജിത് കുമാറിന്റെ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലുമില്ലാതെ എല്ലും തോലും മാത്രമായിരുന്നെന്ന് ശവസംസ്‌കാരം നടത്തിയവര്‍ പറയുന്നു.



Next Story

RELATED STORIES

Share it