Latest News

ഭാര്യയെയും രണ്ടുമക്കളെയും വെട്ടി കൊന്ന് ആത്മഹത്യ ചെയ്തു

രാവിലെ വീട് തുറക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്

ഭാര്യയെയും രണ്ടുമക്കളെയും വെട്ടി കൊന്ന് ആത്മഹത്യ ചെയ്തു
X

കൊട്ടാരക്കര: നീലേശ്വരത്ത് ഭാര്യയെയും രണ്ടുമക്കളെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പൂജപ്പുര വീട്ടില്‍ രാജേന്ദ്രനാണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭാര്യ അനിത മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്. രാവിലെ വീട് തുറക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. കൊട്ടാരക്കര പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യയെയും മക്കളെയും കൊല്ലാന്‍ രാജേന്ദ്രനെ പ്രേരിപ്പിച്ച കാരണമെന്തെന്ന് വ്യക്തമല്ല. രാജേന്ദ്രന് സാമ്പത്തിക ബാധ്യതയുണ്ടോയെന്ന കാര്യം പോലിസ് അന്വേഷിച്ചുവരികയാണ്. മാനസിക അസ്വാസ്ഥ്യം ഉള്ള ആളാണ് രാജേന്ദ്രനെന്ന് സൂചനയുണ്ട്.

Next Story

RELATED STORIES

Share it