Latest News

കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച വടകര സ്വദേശി പിടിയിൽ

കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച വടകര സ്വദേശി പിടിയിൽ
X


മലപ്പുറം: കരിപ്പൂരിൽ കസ്റ്റംസിന്‍റെ കണ്ണുവെട്ടിച്ച് ശരീരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവ്

പോലിസ് പിടിയിൽ. ദുബായില്‍ നിന്ന് കരിപ്പൂരിൽ എത്തിയ കോഴിക്കോട് വടകര സ്വദേശി ഷംസീര്‍ (25) ആണ് അറസ്റ്റിലായത്. 1157 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് പിടിയിലായത്.

ഇന്ന് രാവിലെ 7.55 നാണ് ഷംസീർ ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയത്. തുടർന്ന്, കസ്റ്റംസ് പരിശോധന പൂർത്തിയാക്കി യുവാവ് ഒമ്പത് മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയിരുന്നു.

Next Story

RELATED STORIES

Share it