Latest News

കൊവിഡ് പ്രതിരോധത്തിന് തൃശൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ 1.5 കോടി രൂപ

കൊവിഡ് പ്രതിരോധത്തിന് തൃശൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ 1.5 കോടി രൂപ
X

തൃശൂർ: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട അടിയന്തര പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ജില്ലാപഞ്ചായത്ത് ഭരണ സമിതി യോഗം തൃശൂര്‍ ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 1.5 കോടി രൂപ നീക്കിവെക്കുന്നതിനായി തീരുമാനിച്ചു. പള്‍സ് ഓക്സിമീറ്റര്‍, ശ്വസനോപകരണങ്ങള്‍, മറ്റ് പ്രതിരോധ/ജീവന്‍രക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍, ഓക്സിജന്‍ ലഭ്യമാക്കല്‍, സിഎഫ്.എല്‍.ടി.സി., ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍ എന്നിവ ഒരുക്കുന്നതിന് ഈ തുക വിനിയോഗിക്കും. അലോപ്പതി, ആയുര്‍വേദ, ഹോമിയോ പ്രതിരോധ മരുന്നുകള്‍ ആവശ്യത്തിന് ലഭ്യമാക്കും.

നിലവിലെ ഭീതിജനകമായ മഹാമാരിയുടെ സാഹചര്യത്തില്‍ പൗരന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമായ കോവിഡ് വാക്സിന്‍ കേന്ദ്ര ഗവണ്‍മെന്‍റ് സൗജന്യമായി അനുവദിയ്ക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് മാസ്റ്റര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് പ്രമേയത്തെ പിന്തുണച്ചു.

വൈസ് പ്രസിഡന്‍റ് ഷീന പറയങ്ങാട്ടില്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.എസ്.ജയ, ലത ചന്ദ്രന്‍, എ.വി. വല്ലഭന്‍, വി.എസ്. പ്രിന്‍സ്, വി.എന്‍. സുര്‍ജിത് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. അലോപ്പതി, ആയുര്‍വേദ, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. വടക്കാഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട്. ഡോ. ബിന്ദു ജോസഫ്, സെക്രട്ടറി കെ.ജി. തിലകന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it