- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗളൂരുവില്‍ നിന്നും കഞ്ചാവും മയക്കുമരുന്നുമായി എത്തിയ ബിബിഎ വിദ്യാര്‍ഥി അറസ്റ്റില്‍
കോട്ടയം: ബംഗളൂരുവില്‍ നിന്ന് കഞ്ചാവും മയക്കുമരുന്നും കടത്തിക്കൊണ്ട് വരുന്നതിനിടെ ബിബിഎ വിദ്യാര്‍ഥി അറസ്റ്റില്‍. കോട്ടയം ജില്ലയിലെ വേളൂര്‍ മാണിക്കുന്ന് സ്വദേശി അഭിജിത്ത് നായര്‍ ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ ബിബിഎ വിദ്യാര്‍ഥിയായ അഭിജിത്ത് ഡ്യൂക്ക് ബൈക്കില്‍ മയക്കുമരുന്നുമായി വരുന്നതിനിടേ എംസി റോഡില്‍ വച്ച് കുറവിലങ്ങാട് പോലിസ് പിടികൂടുകയായിരുന്നു. പ്രതിയില്‍ നിന്നും 6.3 കിലോഗ്രാം കഞ്ചാവും ഏഴ് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ബംഗളൂരുവില്‍ നിന്നും കഞ്ചാവും, മയക്കു മരുന്നും കടത്തി കൊണ്ടുവന്ന് കോട്ടയത്തും പരിസര പ്രദേശങ്ങളിലും വില്‍പ്പന നടത്തുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലിസ് പറഞ്ഞു. അന്തര്‍ സംസ്ഥാന ബന്ധമുള്ള കഞ്ചാവ്മയക്കുമരുന്ന് കടത്തുകാരില്‍ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലിസ് സംശയിക്കുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവും, മയക്കു മരുന്നും കോടതിയില്‍ ഹാജരാക്കി.
കോട്ടയം ജില്ലാ പോലീസ് മേധാവി ശില്‍പ്പ ദ്യാവൈയ്യ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈക്കം ഡപ്യൂട്ടി പോലിസ് സൂപ്രണ്ട് തോമസ് എ ജെ, കോട്ടയം ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് എം എം ജോസ്, കുറവിലങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സജീവ് ചെറിയാന്, സബ് ഇന്‍സ്പെക്ടര്‍ തോമസ് കുട്ടി ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് പോലീസ് സ്റ്റേഷന് എഎസ്ഐ സാജുലാല്‍, സിപിഓമാരായ ജോസ് എ വി, ബിന്ദു, കോട്ടയം ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
RELATED STORIES
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി; ആര്യയ്ക്കെതിരായ കേസില്‍ വിധി...
22 Oct 2024 12:38 PM GMTദേശീയ ബാലാവകാശ കമ്മീഷന് മദ്റസകളുടെ കാര്യത്തില്‍ മാത്രമെന്താണ്...
22 Oct 2024 12:38 PM GMTഞാന്‍ കലൈഞ്ജറുടെ കൊച്ചുമകന്; സനാതന ധര്‍മ പരാമര്‍ശത്തില്‍...
22 Oct 2024 12:20 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഹോക്കി, ഗുസ്തി, ഷൂട്ടിങ് അടക്കം...
22 Oct 2024 12:09 PM GMTസിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് ആറ് മുതല്‍ ഒമ്പത് വരെ കൊല്ലത്ത്
22 Oct 2024 11:46 AM GMTടീസ്റ്റ സെതല്‍വാദിന് നെതര്‍ലാന്‍ഡില്‍ പോവാന്‍ അനുമതി
22 Oct 2024 10:50 AM GMT