Latest News

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്കോ?

എഐസിസി സെക്രട്ടറി കെസി വേണുഗോപാലിനെതിരേ സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കള്‍ ആരോപണമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണോ ഈ നീക്കമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്കോ?
X

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് ദേശീയ തലത്തിലേക്ക് മാറ്റാന്‍ ആലോചന. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ചെന്നിത്തലയെ പരിഗണിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗമാക്കാനും ആലോചനയുണ്ട്. ദീര്‍ഘകാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന രമേശ് ചെന്നിത്തലയെ ആ നിലയിലാണ് എഐസിസി പരിഗണിക്കുന്നത്.

എഐസിസി സെക്രട്ടറി കെസി വേണുഗോപാലിനെതിരേ സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കള്‍ ആരോപണമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണോ ഈ നീക്കമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.കെസി വേണുഗോപാലിനെ നിയന്ത്രിക്കണമെന്നായിരുന്നു കേരളത്തിലെ ഗ്രൂപ്പ് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.

കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി തന്നെ, നേതൃതലത്തില്‍ തന്നെ കാര്യമായ മാറ്റങ്ങളുണ്ടാവണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

Next Story

RELATED STORIES

Share it