Latest News

പി സി ജോര്‍ജിനെ കൂക്കിവിളിച്ച് ജനം; തെറിവിളിയുമായി പിസി (വീഡിയോ കാണാം)

പി സി ജോര്‍ജിനെ കൂക്കിവിളിച്ച് ജനം;  തെറിവിളിയുമായി പിസി  (വീഡിയോ കാണാം)
X

ഈരാറ്റുപേട്ട: തന്നെ കൂക്കിവിളിച്ച ജനത്തെ തെറിയിലൂടെ മറുപടി നല്‍കി പി സി ജോര്‍ജ്. ഈരാറ്റുപേട്ടയില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടത്തിനെത്തിയതായിരുന്നു പി സി ജോര്‍ജ് എംഎല്‍എ. എന്നാല്‍ ഉദ്ഘാടത്തിനൊരുങ്ങിയ പി സിയെ ജനം കൂവിവിളിക്കുകയായിരുന്നു. തുടര്‍ന്ന ഗാലറിയിലിരുന്ന മുഴുവന്‍ ജനങ്ങളെയും മൈക്കിലൂടെ തെറിവിളിക്കുകയായിരുന്നു പി സി ജോര്‍ജ്. ശബരിമല യുവതി പ്രവേശനത്തില്‍ ബിജെപിക്കൊപ്പം ചേര്‍ന്നതുമുതലാണ് പി സി ജോര്‍ജിന് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഏല്‍ക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് യുഡിഎഫിലേക്ക് പോവാനൊരുങ്ങുമ്പോഴും ഇത്തരം പ്രതികരണങ്ങളില്‍ നിന്ന് മാറ്റമൊന്നുമില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്.






Next Story

RELATED STORIES

Share it