- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്ന് മാസത്തെ തിരിച്ചടവ് മുടങ്ങി; ചുവരില്‍ സ്‌പ്രേ പെയിന്റില്‍ ജപ്തി രേഖപ്പെടുത്തി ചോളമണ്ഡലം ഫിനാന്‍സ്
തിരുവനന്തപുരം അണ്ടൂര്‍കോണം അജിത് കുമാറിന്റെ വീട്ടിലാണ് ചോളമണ്ഡലം ഫിനാന്‍സ് ജപ്തി നടപടി തുടങ്ങിയത്
തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മൂന്നുമാസം തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വീട്ടില്‍ സ്‌പ്രേ പെയിന്റ് അടിച്ചു. ചോളമണ്ഡലം ഫിനാന്‍സ് ആണ് തിരുവനന്തപുരം അണ്ടൂര്‍കോണത്ത് ഈ ക്രൂരത ചെയ്തത്. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് മൂന്നുമാസം തിരിച്ചടവ് മുടങ്ങിയത്.
ഗോപന്‍, നാഗസുബ്രഹ്മണ്യം എന്നിവര്‍ എത്തിയാണ് സ്‌പ്രേ പെയിന്റടിച്ചത് എന്ന് വീട്ടുകാര്‍ പറയുന്നു. ഈ വീട് ചോളമണ്ഡലത്തിന്റെ ഉടമസ്തതയിലാണ് എന്നാണ് സ്‌പ്രേ പെയിന്റില്‍ എഴുതിയത്. എന്നാല്‍, തനിക്കൊന്നുമറിയില്ലെന്ന് ഗോപന്‍ പറഞ്ഞു. 27 ലക്ഷം രൂപയാണ് അണ്ടൂര്‍കോണത്തെ അജിത്ത് കുമാര്‍ വായ്പ എടുത്തത്. 16 ശതമാനമാണ് പലിശ നിരക്ക്. മുടങ്ങിയ തവണ തിരിച്ചടച്ചാലും പെയിന്റ് മായിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ പണമടക്കുന്നില്ലെന്ന് അജിത്ത് തീരുമാനിക്കുകയായിരുന്നു.
നേരത്തെ കൊല്ലത്തും സമാനമായ രീതിയില്‍ വീട്ടില്‍ സ്‌പ്രേ പെയിന്റ് അടിച്ചിരുന്നു. ഏജന്‍സിക്ക് വന്ന വീഴ്ച ആണെന്നായിരുന്നു അന്ന് ധനകാര്യ സ്ഥാപനത്തിന്റെ പ്രതികരണം. ചില ജീവനക്കാരുടെ അനുചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ ഞെട്ടല്‍ ഉണ്ടാക്കി. പരാതി പരിശോധിക്കുമെന്നും ഉപഭോക്താക്കളോട് മോശമായി പെരുമാറിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി അന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.
എന്നാല്‍, കൊല്ലം ചവറയിലെ വീട്ടില്‍ സ്‌പ്രേ പെയിന്റ് അടിച്ച സംഭവത്തില്‍ പ്രതികരിച്ച കുടുംബങ്ങള്‍ക്കെതിരെ പ്രതികാര നടപടി എന്നു പരാതി ഉയരുന്നുണ്ട്. ചെക്കുകള്‍ മടങ്ങിയെന്നാരോപിച്ച് വായ്പ എടുത്തവര്‍ക്ക് ചോളമണ്ഡലം ഫിനാന്‍സ് എന്ന സ്ഥാപനം നോട്ടീസയച്ചു. പലതവണ ചര്‍ച്ചക്ക് വിളിച്ചിട്ടും ധനകാര്യ സ്ഥാപനം അപമാനിച്ചെന്നാണ് കുടുംബങ്ങളുടെ പരാതി.
തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് വീടിന്റെ ചുവരുകളില്‍ സ്‌പ്രേ പെയിന്റ് അടിച്ച സംഭവം വലിയ വിവാദമായതോടെയാണ് ചോളമണ്ഡലം ഫിനാന്‍സ് ചര്‍ച്ചക്കായി മൂന്ന് കുടുംബങ്ങളെ വിളിപ്പിച്ചത്. ചുവരുകള്‍ വികൃതമാക്കിയതിന് നഷ്ടപരിഹാരം നല്‍കാമെന്ന് ആദ്യം പറഞ്ഞെങ്കിലും വെറും വാക്കായി. വീഴ്ച്ച വരുത്തിയ ഏജന്റിനെ പുറത്താക്കുമെന്നറിയിച്ചു. എന്നാല്‍ യാതൊന്നും സംഭവിച്ചില്ലെന്നും ഇവര്‍ പറയുന്നു. ഇതിനിടെയാണ് പ്രതികരിച്ച മൂന്ന് കുടുംബങ്ങള്‍ക്ക് ചെക്ക് മുടങ്ങിയെന്നാരോപിച്ച് വക്കീല്‍ നോട്ടീസ് ലഭിച്ചത്.
ചിലര്‍ക്ക് ലോണ്‍ നല്‍കിയതിനേക്കാള്‍ അധികം തുക രേഖകളില്‍ കാണിച്ച് ധനകാര്യ സ്ഥാപനം കബളിപ്പിച്ചെന്നും ആരോപണമുണ്ട്.
ധനകാര്യ സ്ഥാപനത്തിന്റെ നടപടി മൂലം നാണക്കേട് കൊണ്ട് പുറത്തിറങ്ങാനാകുന്നില്ലെന്നും കുടുംബങ്ങള്‍ പറയുന്നു. അതേസമയം, പ്രതികാര നടപടിയല്ലെന്നും ചെക്ക് മടങ്ങിയതുകൊണ്ടാണ് നോട്ടീസ് അയച്ചതെന്നുമാണ് ചോളമണ്ഡലം ഫിനാന്‍സിന്റെ വിശദീകരണം.
RELATED STORIES
'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ...
24 Dec 2024 2:49 AM GMTഅധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTപ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMT