Latest News

പിഎം കെയര്‍ ഫണ്ട്: ഡിആര്‍ഡിഒ വികസിപ്പിച്ച 1.5 ലക്ഷം ഓക്‌സി കെയര്‍ സിസ്റ്റം വാങ്ങാന്‍ അനുമതി

പിഎം കെയര്‍ ഫണ്ട്: ഡിആര്‍ഡിഒ വികസിപ്പിച്ച 1.5 ലക്ഷം ഓക്‌സി കെയര്‍ സിസ്റ്റം വാങ്ങാന്‍ അനുമതി
X

ന്യൂഡല്‍ഹി: ഡിആര്‍ഡിഒ വികസിപ്പിച്ച 1.5 ലക്ഷം ഓക്‌സി കെയര്‍ സിസ്റ്റം വാങ്ങാന്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിക്കാന്‍ അനുമതിയായി. 1.5 ലക്ഷം ഓക്‌സി കെയര്‍ സംവിധാനത്തിന് 322.5 കോടി രൂപയാണ് ചെലവുവരിക.

സ്പിഒ2 അടിസ്ഥാനപ്പെടുത്തിയ ഓക്‌സിജന്‍ വിതരണ സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇതുപയോഗിച്ച് രോഗികള്‍ക്ക് അവരുടെ ഓക്‌സിജന്‍ നിലയിലെ കുറവനുസരിച്ച് ഓക്‌സിജന്‍ നല്‍കാന്‍ കഴിയും.

ഇതില്‍ 1,00,000 മാന്വല്‍ ഓക്‌സികെയറുകളും 50,000 ഓക്‌സികെയറുകളും ഉള്‍പ്പെടുന്നു.

ഓക്‌സിജന്‍ കുറയുന്നതുവഴി രോഗികളില്‍ ഉണ്ടാകുന്ന ഹിപോക്‌സിയ പോലുള്ള അവസ്ഥ ഇല്ലാതാക്കാന്‍ ഈ സംവിധാനം ഉപകരിക്കുമെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

ഡിആര്‍ഡിഒയുടെ ബംഗളൂരുവിലെ ബയോ മെഡിക്കല്‍ ആന്റ് ഇലക്ട്രോ മെഡിക്കല്‍ ലബോറട്ടറിയാണ് ഉപകരണം വികസിപ്പിച്ചെടുത്തത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സൈനികര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതിനുവേണ്ടിയാണ് ഡിആര്‍ഡിഒ ഇത് വികസിപ്പിച്ചെടുത്തത്.

ഉപകരണം തികച്ചും തദ്ദേശീയമായി വികസിപ്പിച്ചടെുത്തതും വിശ്വസിക്കാവുന്നതുമാണെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

Next Story

RELATED STORIES

Share it