Latest News

വടിവാള്‍ വീശി, നായയെ അഴിച്ചുവിട്ടു, പരിഭ്രാന്തി സൃഷ്‌ടിച്ച പ്രതി പിടിയില്‍

വടിവാള്‍ വീശി, നായയെ അഴിച്ചുവിട്ടു, പരിഭ്രാന്തി സൃഷ്‌ടിച്ച പ്രതി പിടിയില്‍
X

കൊല്ലം: കൊല്ലത്ത് മൂന്ന് ദിവസമായി വടിവാളും നായയുമായി പോലിസിനെ വെല്ലുവിളിച്ച് നില്‍ക്കുന്ന പ്രതിയെ പിടികൂടി. മഫ്തിയിലുള്ള പോലിസാണ് സജീവനെ പിടികൂടിയത്. മണിക്കൂറുകളായി വടിവാള്‍ വീശി സജീവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇന്ന് നാല് മണിക്കൂറിലേറെ പോലിസ് ശ്രമിച്ചിട്ടും സജീവനെ വീടിന് പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെയും പോലിസുകാരുടെയും കൃത്യമായ ഇടപെടലിലൂടെ ബലംപ്രയോഗിച്ച് സജീവനെ കീഴടക്കുകയായിരുന്നു.

കൈവിലങ്ങണിയിച്ചാണ് വീട്ടില്‍ നിന്ന് സജീവനെ പുറത്തിറക്കിയത്. പലതവണ സജീവനെ പിടികൂടാനായി പോലിസ് വീടിനകത്തേക്ക് കയറിയെങ്കിലും വടിവാള്‍ വീശിയടോതെ പോലിസിന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു. നായയെ അടക്കം ഇയാള്‍ അഴിച്ചുവിട്ടിരുന്നു. ജനല്‍ചില്ലുകള്‍ അടക്കം അടിച്ചുതകര്‍ത്ത് പുറത്തേക്ക് എറിയുകയും പ്രതി ചെയ്തിരുന്നു.

Next Story

RELATED STORIES

Share it