- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാളെ റെഡ് വോളന്റിയറാക്കുമോ?; റഹീമിന്റെ നിലപാടിനും വെള്ളത്തിലെ വരയ്ക്കും ഒരേ ഗൗരവമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
'ചിലതൊക്കെ ചെയ്യരുത്' എന്നു കൂടി ആര്‍ജ്ജവത്തോടെ അവരോട് പറയണം സഖാവെ എന്നും രാഹുല്‍ പറയുന്നു

തിരുവനന്തപുരം: പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ നിങ്ങള്‍ റെഡ് വോളന്റിയറാക്കുമോ എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പോലിസ് തിരയുന്ന അര്ജ്ജുന് ആയങ്കി്ക്ക് ഡിവൈ എഫ് ഐക്ക് ബന്ധമില്ലെന്ന എഎ റഹീമിന്റെ പ്രസ്താവനയോട് ഫേസ് ബുക്കില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍. വോളന്റിയര്‍ പരേഡിനെ നയിക്കുന്നത് സാധാരണ ഗതിയില്‍ പരിശീലനം നേടിയവരാണ്. അര്ജ്ജുന് ആയങ്കി ഈ പരേഡിനെ നയിക്കുമ്പോള്‍ അയാള്‍ക്ക് പരിശീലനം നേടിയിട്ടുണ്ടാകും. ആ വ്യക്തിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെ എന്നും രാഹുല്‍ ചോദിക്കുന്നു
ഫേസ് ബുക്ക് കുറിപ്പ്:
പ്രിയ സഖാവ് റഹീം,
'പിറകിലുണ്ട് കത്തികള്‍, ചുവരിനുണ്ട് കാതുകള്‍ കരുതി വേണം നീങ്ങുവാന്‍ സഹജരെ സഖാക്കളെ '
ഈ അടിക്കുറിപ്പോടുകൂടി റെഡ് വോളന്റിയര്‍ പരേഡ് നയിക്കുന്ന സഖാവ് അര്ജുന് ആയങ്കിക്കാണ് സംഘടനയുമായി ബന്ധമില്ലായെന്ന് റഹീമടക്കമുള്ള നേതാക്കള്‍ ആണയിടുന്നത്. ജോസഫൈന് രാജി വെക്കണ്ട കാര്യമില്ലായെന്ന് പറഞ്ഞിട്ടും, അവര്‍ രാജി വെച്ചതിനാല്‍, റഹീമിന്റെ നിലപാടിനും വെള്ളത്തിലെ വരയ്ക്കുമൊക്കെ ഒരേ ഗൗരവം കൊടുത്താല്‍ മതി എന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും, അദ്ദേഹം ഉഥഎക സെക്രട്ടറി തന്നെയാണ്.
ആ റഹീമിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.
1) പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ നിങ്ങള്‍ റെഡ് വോളന്റിയറാക്കുമോ?
2) വോളന്റിയര്‍ പരേഡിനെ നയിക്കുന്നത് സാധാരണ ഗതിയില്‍ പരിശീലനം നേടിയവരാണ്. അര്ജ്ജുന് ആയങ്കി ഈ പരേഡിനെ നയിക്കുമ്പോള്‍ അയാള്‍ക്ക് പരിശീലനം നേടിയിട്ടുണ്ടാകും. ആ വ്യക്തിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെ?
3) സോഷ്യല്‍ മീഡിയയില്‍ താങ്കളെക്കാള്‍ സജീവമായി ഇടതുപക്ഷത്തിനു വേണ്ടി ഇടപെടല്‍ നടത്തുകയും, താങ്കളെക്കാള്‍ സ്വീകാര്യത ലഭിക്കുകയും ചെയ്യുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന നിങ്ങളുടെ അണികള്‍ക്ക് എന്തു കൊണ്ട് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കിയില്ല?
4) അഴീക്കോടന്‍ സ്മാരക മന്ദിരത്തിലെ സ്ഥിര സന്ദര്‍ശകനായി നേതാക്കന്മാരുടെ ആത്മമിത്രമായിട്ടും എങ്ങനെ അര്ജ്ജുന് പാര്‍ട്ടിയുമായി ബന്ധമില്ലാത്തവനായി?
5) സ്വര്‍ണക്കടത്തുകാരെ പിന്തുണയ്ക്കുന്നതും വാഴ്ത്തുന്നതും ഇനിയെങ്കിലും നിര്‍ത്തണമെന്നും, സഖാക്കള്‍ക്കിനിയും ബോധ്യമായില്ലായെന്നും നിങ്ങളുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് എന്തു കൊണ്ട് പറയണ്ടി വന്നു?
6) കൊടി സുനി മുതല്‍ കുഞ്ഞനന്തന് വരെയുള്ളവര്‍ക്ക് വര്‍ത്തമാന കാലത്തും, വാടിയ്ക്കല്‍ രാമകൃഷ്ണനെ കൊന്ന വ്യക്തിക്ക് ഇന്നലെകളിലും സിപിഎമ്മില്‍ ലഭിച്ച സ്വീകാര്യതയല്ലേ ചെറുപ്പക്കാരെ ക്രിമിനലിസത്തിലേക്ക് ആകര്‍ഷിക്കുന്നത്?
7) പാര്‍ട്ടിയുമായി ബന്ധമില്ലാഞ്ഞിട്ടാണോ ഈ ക്രിമിനലുകള്‍ അഴീക്കോട് സുമേഷിനു വേണ്ടിയൊക്കെ പ്രചാരണത്തില്‍ സജീവമായി നിന്നത്?
ഇത്രയും പാര്‍ട്ടിയില്‍ സ്വാധീനമുള്ള ഒരു വ്യക്തിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലായെന്ന് പറയുമ്പോള്‍, നാളെ താങ്കള്‍ക്കും പാര്‍ട്ടിയുമായി ബന്ധമില്ലായെന്ന് അവര്‍ തിരിച്ച് പറയുമോ?
'നിങ്ങളാണ് ചെറുപ്പക്കാരെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് ' എന്ന ഒരു പോസിറ്റീവ് പ്രചരണം കണ്ടിരുന്നു. 'ചിലതൊക്കെ ചെയ്യരുത്' എന്നു കൂടി ആര്‍ജ്ജവത്തോടെ അവരോട് പറയണം സഖാവെ, എങ്കിലെ നല്ല നേതാവാകു...
RELATED STORIES
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ 16ന് സുപ്രിംകോടതി പരിഗണിക്കും
9 April 2025 5:49 PM GMTവഖ്ഫ് സമരങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം:എസ്ഡിപിഐ
9 April 2025 5:16 PM GMTമോഷ്ടാവ് വിഴുങ്ങിയ മാല മൂന്നു ദിവസത്തിന് ശേഷം തിരിച്ചുപിടിച്ച് പോലിസ്
9 April 2025 4:43 PM GMTവഖ്ഫ് ഭേദഗതി നിയമം പ്രചരിപ്പിക്കാന്‍ 500 സെമിനാറുകള്‍ നടത്തുമെന്ന്...
9 April 2025 4:26 PM GMTകാണ്‍പൂരില്‍ മുസ്ലിം കടകള്‍ തകര്‍ത്ത് ബിജെപി ആര്‍എസ്എസ് സംഘം; മുസ്ലിം ...
9 April 2025 3:49 PM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമാരി അനന്തൻ അന്തരിച്ചു ; തമിഴ്...
9 April 2025 3:29 PM GMT