Latest News

ബിലാത്തിക്കുളം ഹൗസിംഗ് കോളനിയിലൂടെയുള്ള റോഡ് തുറന്നു നൽകാനാവില്ല: കോഴിക്കോട് നഗരസഭ

ബിലാത്തിക്കുളം ഹൗസിംഗ് കോളനിയിലൂടെയുള്ള റോഡ് തുറന്നു നൽകാനാവില്ല: കോഴിക്കോട്  നഗരസഭ
X

കോഴിക്കോട്: ബിലാത്തിക്കുളം ഹൗസിംഗ്കോളനിയിലൂടെ ബിലാത്തിക്കുളം ക്ഷേത്രത്തിലേയ്ക്ക് പോകുന്ന റോഡ് പ്രദേശവാസികൾക്ക് തുറന്നു നൽകാൻ കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ തടസമുണ്ടെന്ന്

കോഴിക്കോട് നഗരസഭാ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് നഗരസഭാ സെക്രട്ടറി ഇക്കാര്യമറിയിച്ചത്. ഹൗസിംഗ് കോളനിക്ക് അകത്തുകൂടി കടന്നുപോകുന്ന റോഡ് റീടാറിംഗ് ചെയ്യാൻ കരാറുകാരൻ എത്തിയപ്പോൾ കോളനി നിവാസികൾ തടഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. കോളനി റോഡിനെ മറ്റൊരു പൊതുവഴിയുമായി ബന്ധിപ്പിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഗേറ്റ് പൊളിച്ചതിനെതിരെ കോഴിക്കോട് മുൻസിഫ് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. പൊതുപ്രവർത്തകനായ വി. എസ്. അച്ചുതലാൽ സമർപ്പിച്ച പരാതിയിലാണ് നടപടി. കോടതി കേസ് നടക്കുന്ന സാഹചര്യത്തിൽ കമ്മീഷൻ പരാതി തീർപ്പാക്കി.

Next Story

RELATED STORIES

Share it