Latest News

പൂച്ചയെ രക്ഷിച്ച മലയാളികള്‍ക്ക് 10 ലക്ഷം രൂപ നല്‍കി ദുബയ് ഭരണാധികാരി

പൂച്ചയെ രക്ഷിച്ച മലയാളികള്‍ക്ക് 10 ലക്ഷം രൂപ നല്‍കി ദുബയ് ഭരണാധികാരി
X

ദുബയ്: ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികള്‍ക്ക് ദുബയ് ഭരണാധികാരിയുടെ ആദരം. രക്ഷകരായ രണ്ട് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നല്‍കിയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആദരിച്ചത്.


നാദാപുരം പുറമേരി സ്വദേശി മുഹമ്മദ് റാഷിദാണ് ദൃശ്യം പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നാസര്‍ ശിഹാബാണ് തുണി വിരിച്ച് പൂച്ചയെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്. ഈ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഒരു പാകിസ്ഥാനിക്കും മൊറോക്കന്‍ സ്വദേശിക്കുമാണ് 50,000 ദിര്‍ഹം ഷെയ്ഖ് മുഹമ്മദ് നല്‍കിയത്.


ദേരയില്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍നിന്ന് താഴേക്കു വീഴാനായ ഗര്‍ഭിണിയായ പൂച്ചയെ തുണി വിരച്ചാണ് രക്ഷിച്ചത്. നേരത്തെ ഈ കൃത്യത്തെ ഭരണാധികാരി പുകഴ്ത്തിയിരുന്നു. പാടിപ്പുകഴ്ത്താത്ത അനേകം വീരന്‍മാര്‍ നമുക്കിടയിലുണ്ടെന്ന് പറഞ്ഞായിരുന്നു ദുബായ് ഭരണാധികാരി മലയാളികള്‍ ഉള്‍പ്പെടെയുള്ള നാലു പേരുടെ നന്‍മ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്.

Next Story

RELATED STORIES

Share it