Latest News

പേരാമ്പ്ര പുറക്കാമലയിൽ ക്വാറി വിരുദ്ധ സമരം കാണാൻ പോയ എസ്എസ്എൽസി വിദ്യാർത്ഥിക്കെതിരെ കേസടുത്ത നടപടി മനുഷ്യാവകാശ ലംഘനം : കെ അബ്ദുൽ ജലീൽ സഖാഫി

പേരാമ്പ്ര പുറക്കാമലയിൽ ക്വാറി വിരുദ്ധ സമരം കാണാൻ പോയ  എസ്എസ്എൽസി വിദ്യാർത്ഥിക്കെതിരെ കേസടുത്ത നടപടി മനുഷ്യാവകാശ ലംഘനം : കെ അബ്ദുൽ ജലീൽ സഖാഫി
X

കോഴിക്കോട്: പുറക്കാമലയിൽ ക്വാറി വിരുദ്ധ സമരത്തിനിടെ എസ്എസ്എൽസി വിദ്യാർത്ഥിയെ പോലീസ് വലിച്ചിഴച്ച് മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ പോലീസിനെതിരെ കേസെടുത്തതിന് പ്രതികാരമായി

മർദ്ദനമേറ്റ വിദ്യാർത്ഥിക്കെതിരെ കേസടുത്ത പോലീസ് നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ അബ്ദുൽ ജലീൽ സഖാഫി പറഞ്ഞു.

പുറക്കാമലയിൽ ദിവസങ്ങളായി നടക്കുന്ന ക്വാറി വിരുദ്ധസമരം കാണാനെത്തിയതായിരുന്ന എസ്എസ്എൽസി വിദ്യാർത്ഥി. യാതൊരു പ്രകോപനവും കൂടാതെ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാർ കുട്ടിയെ വലിച്ചിഴച്ച് പോലീസ് വാഹനത്തിൽകൊണ്ടുപോവുകയും വാഹനത്തിൽ വെച്ചും അല്ലാതെയുമൊക്കെ കുട്ടിയ പോലീസ് മർദ്ദി ക്കുകയും ചെയ്ത സംഭവത്തിൽ

കുട്ടിയുടെ പിതാവ് പോലീസിനെതിരെ പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ പോലീസിനെതിരെ കേസെടുക്കുകയും റൂറൽ എസ്.പി യോട് ബാലാവകാശ കമ്മീഷൻ വിശദീകരണം നൽകാൻ നിർദേശിക്കുകയും പോലീസിനെതിരെ ശക്തമായ വിമർശനവും പ്രതിഷേധം ഉണ്ടാവുകയും ചെയ്തതിന് പ്രതികാരം എന്ന നിലയിൽ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്ത നടപടി നീതിന്യായ വ്യവസ്ഥിതിയുടെ ലംഘനമാണെന്നും പ്രതികാര നടപടി സ്വീകരിക്കുന്ന പോലീസിന്റെ നടപടി

പ്രതിഷേധാർഹമാണെന്നും. മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വിവരമറിയുന്നത്.പ്രായപൂർത്തി ആകാത്ത കുട്ടിയെ വലിച്ചിഴച്ച് മർദ്ദിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിക്കുകയും ചെയ്ത പോലീസാണ് വീണ്ടും കുട്ടിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത്. ഇരകൾക്കെതിരെ പോലീസ് സ്വീകരിക്കുന്ന പ്രതികാര നടപടി അവസാനിപ്പിച്ചിട്ടില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്ന് കെ അബ്ദുൽ ജലീൽ സഖാഫി പറഞ്ഞു.

Next Story

RELATED STORIES

Share it