Latest News

അഞ്ചാം ക്ലാസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് എട്ട് വര്‍ഷം തടവ്

കടകംപള്ളി അണമുഖം ഉഭരോമ വീട്ടില്‍ ഉത്തമ(67)നെയാണ് കഠിന തടവും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്

അഞ്ചാം ക്ലാസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് എട്ട് വര്‍ഷം തടവ്
X

തിരുവനന്തപുരം: പത്ത് വയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് എട്ട് വര്‍ഷം കഠിനതടവ്. കടകംപള്ളി അണമുഖം ഉഭരോമ വീട്ടില്‍ ഉത്തമ(67)നെയാണ് കഠിന തടവും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആര്‍ ജയകൃഷ്ണന്‍ വിധിന്യായത്തില്‍ പറഞ്ഞു.

2015 മാര്‍ച്ച് 13ന് രാവിലെ പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമാരപുരത്ത് ഉഭരോമ എന്ന പേരില്‍ പ്രതി കട നടത്തുകയായിരുന്നു. കടയില്‍ പുസ്തകം വാങ്ങാന്‍ ചെന്ന അഞ്ചാം ക്ലാസ്സുകാരനായകുട്ടിയെ പീഡിപ്പിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ ഭയന്ന കുട്ടി വീട്ടുകാരോട് ആദ്യം ഇക്കാര്യം പറഞ്ഞില്ല. പിന്നീട് കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവം അമ്മയോട് പറഞ്ഞത്. വീട്ടുകാര്‍ മെഡിക്കല്‍ കോളജ് പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രത്തില്‍ നിന്ന് ബീജത്തിന്റെ അംശം ശാസ്ത്രീയ പരിശോധനയില്‍ കിട്ടിയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും അഞ്ച് തൊണ്ടി മുതലുകളുംഹാജരാക്കി. ചെറുമകന്റെ പ്രായമുള്ള ഇരയായ കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. ഇരയും വീട്ടുകാര്‍ അനുഭവിച്ച വേദന കാണാതിരിക്കാനാകില്ലെന്നും കോടതി പ്രതിപാദിച്ചിട്ടുണ്ട്. ഇരയക്ക് പിഴ തുകയ്ക്ക് പുറമെ സര്‍ക്കാര്‍ നഷ്ടപരിഹാരംനല്‍ക്കണമെന്നും കോടതി വിധിയിലുണ്ട്. മെഡിക്കല്‍ കോളജ് എസ്‌ഐയായിരുന്ന കെ വിക്രമനാണ് കേസ് അന്വേഷിച്ചത്.

Next Story

RELATED STORIES

Share it