Latest News

സിക്ക വൈറസ്; കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നു

സിക്ക വൈറസ്; കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നു
X

തിരുവനന്തപുരം: സിക്ക വൈറസ് സാന്നിധ്യം റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യസംഘം സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നു. ആറംഗ കേന്ദ്ര സംഘമാണ് കൂടിക്കാഴ്ച നടത്തുന്നത്.

സംസ്ഥാനത്ത് 15 പേര്‍ക്കാണ് സിക്ക വൈറസ് ബാധ കണ്ടെത്തിയത്. 15 പേരും തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്നവരാണ്. ഇന്നലെ പരിശോധനക്കയച്ച സാമ്പിളുകള്‍ നെഗറ്റീവ് ആയിരുന്നു.

ഗര്‍ഭിണികളെയാണ് സിക്ക വൈറസ് കാര്യമായി ബാധിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വിദഗ്ധര്‍ പറയുന്നു.

Next Story

RELATED STORIES

Share it