Latest News

സോളാര്‍ പാനല്‍; കോള്‍പാടങ്ങളില്‍ സന്ദര്‍ശനം നടത്തി

സോളാര്‍ പാനല്‍; കോള്‍പാടങ്ങളില്‍ സന്ദര്‍ശനം നടത്തി
X

തൃശൂര്‍: കാര്‍ബണ്‍ രഹിത കൃഷിയിടം എന്ന ലക്ഷ്യത്തോടെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കോള്‍പാടങ്ങളില്‍ ഉപയോഗിക്കുന്ന കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ സോളറൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ പാടശേഖരങ്ങളില്‍ സന്ദര്‍ശനം നടത്തി. അനെര്‍ട്ട്, കെ.എല്‍.ഡി.സി, കെഎസ്ഇബി, കൃഷി വകുപ്പ്, കര്‍ഷകര്‍, സഹകരണ ബാങ്ക് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യത പഠനം നടത്തിയത്. തോളൂര്‍ കൃഷിഭവന്റെ കീഴിലുള്ള സംഘം, കോള്‍ നോര്‍ത്ത് പടവ്, സംഘം കോള്‍ സൗത്ത് പടവ്, കാളിപ്പാടം, പോന്നോര്‍ താഴം, കരിമ്പന തരിശ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുക. തോളൂര്‍, അടാട്ട്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്തുകളിലെ കോള്‍ പാടങ്ങളിലെ 50 എച്ച് പി വരെയുള്ള പമ്പുകളില്‍ ഗ്രിഡ് ബന്ധിത സോളാര്‍ പവര്‍ പ്ലാന്റ് സബ്‌സിഡിയോടുകൂടി സ്ഥാപിക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. ഫീല്‍ഡ് വിസിറ്റും പഠനവും നടത്തി വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് ആഗസ്റ്റ് ഒന്നിന് മുമ്പായി തയ്യാറാക്കി വൈദ്യുതി മന്ത്രിക്ക് സമര്‍പ്പിക്കും. ഒരു പടവിന് ഏകദേശം 40 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതില്‍ 10 ശതമാനം പടവ് അടയ്‌ക്കേണ്ടതായി വരും.

Next Story

RELATED STORIES

Share it