Latest News

സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥർക്ക് സേവന സാക്ഷ്യപത്രം

സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥർക്ക് സേവന സാക്ഷ്യപത്രം
X

കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥർക്ക് ഇത്തവണ നൽകിയത് ഡ്യൂട്ടി സർട്ടിഫിക്കറ്റ് അല്ല, പകരം അതിന്റെ മലയാളം പതിപ്പായ 'സേവന സാക്ഷ്യപത്രം'.

കലോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഉദ്യോഗസ്ഥരാണ് സേവനമനുഷ്ഠിക്കാനായി എത്തിയത്. എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും ഒരുമയോടെ പ്രവർത്തിച്ച് കലോത്സവത്തെ വൻ വിജയമാക്കിത്തീർത്ത കാഴ്ചയ്ക്കാണ് കലോത്സവ നഗരി സാക്ഷ്യം വഹിച്ചത്.

തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് സീനിയർ അധ്യാപകനായ വടയക്കണ്ടി നാരായണനാണ് സേവന സാക്ഷ്യപത്രം രൂപകല്പന ചെയ്തത്. സുവനീർ, സാംസ്കാരിക കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളിൽ അംഗമായിരുന്നു ഇദ്ദേഹം.

Next Story

RELATED STORIES

Share it