- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം ശനിയാഴ്ച്ച; എട്ട് ട്രാന്‍സ് വ്യക്തികള്‍ക്ക് പുരസ്‌കാരങ്ങള്‍
തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള സംസ്ഥാന കലോത്സവംവര്‍ണ്ണപ്പകിട്ട് 2022 ഒക്ടോബര്‍ 15, 16 തീയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും. 'നമ്മളില്‍ ഞങ്ങളുമുണ്ട്' എന്ന ടാഗ് ലൈനോടെയുള്ള കലാമേള ട്രാന്‍സ് വ്യക്തികളുടെ സര്‍ഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കാനും മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുമാണെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം അയ്യന്‍കാളി ഹാള്‍, യൂനിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 ന് അയ്യന്‍കാളി ഹാളില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് മുഖ്യാതിഥി ആയിരിക്കും.
മേളയുടെ മുന്നോടിയായി വെള്ളിയാഴ്ച്ച വൈകീട്ട് നാലിന് മ്യൂസിയം ജംഗ്ഷന്‍ മുതല്‍ യൂണിവേഴ്‌സിറ്റി കോളജ് വരെ വര്‍ണശബളമായ ഘോഷയാത്ര നടത്തും. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, കോളജ് വിദ്യാര്‍ഥികള്‍, യുവജന സാംസ്‌കാരിക പ്രതിഭകള്‍ എന്നിവര്‍ അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് ചെണ്ടമേളവും മുത്തുക്കുടയും കരകാട്ടവും ചാരുതയേകും.
ട്രാന്‍സ് സ്ത്രീ, ട്രാന്‍സ് പുരുഷന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍. ആകെ 21 ഇനങ്ങളിലായി 220 പേര്‍ മാറ്റുരയ്ക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വ്യക്തിക്കും ജില്ലക്കും പ്രത്യേക ട്രോഫികളുണ്ട്.
അയ്യന്‍കാളി ഹാളില്‍ ഞായറാഴ്ച നടക്കുന്ന സമാപന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ഗായിക മഞ്ജരി പങ്കെടുക്കും.
ട്രാന്‍സ്‌ജെന്‍ഡര്‍ അവാര്‍ഡുകള്‍
വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ ട്രാന്‍സ് വ്യക്തികള്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി ബിന്ദു പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഡോ. വി.എസ് പ്രിയ (തൃശൂര്‍), ആനന്ദ് സി രാജപ്പന്‍ (ചിഞ്ചു അശ്വതി), സാമൂഹ്യസേവന രംഗത്ത് ശ്രുതി സിത്താര (കോട്ടയം), സുകു തിരുവനന്തപുരം, കല/കായികം വിഭാഗത്തില്‍ പ്രവീണ്‍ നാഥ് (പാലക്കാട്), സഞ്ജന ചന്ദ്രന്‍ (കോഴിക്കോട്), സംരംഭകത്വ മേഖലയില്‍ സീമ വിനീത് (തിരുവനന്തപുരം), വര്‍ഷ നന്ദിനി (പാലക്കാട്) എന്നിവരാണ് അവാര്‍ഡുകള്‍ നേടിയത്. 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ വിതരണം ചെയ്യും.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര്‍ പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT