Latest News

വിദ്യാർഥിനിയെ മർദ്ദിച്ച കേസ്: ഡിവൈഎഫ്ഐ നേതാവിന്റെ ഹരജി സുപ്രിംകോടതിയും തള്ളി

വിദ്യാർഥിനിയെ മർദ്ദിച്ച കേസ്: ഡിവൈഎഫ്ഐ നേതാവിന്റെ ഹരജി സുപ്രിംകോടതിയും തള്ളി
X

പത്തനംതിട്ട: മൗണ്ട് സിയോണ്‍ ലോ കോളജ് നിയമ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജെയ്‌സണ്‍ ജോസഫിന്റെ ഹരജി സുപ്രിംകോടതിയും തള്ളി. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് സുപ്രിം കോടതിയെ സമീപിച്ചത്. ജനുവരി 9ന് ഹൈക്കോടതി ജാമ്യം തള്ളിയിട്ടും സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം കൂടിയായ ജെയ്‌സണെ പോലിസ് അറസ്റ്റ് ചെയ്തില്ല. പെണ്‍കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് ജെയ്‌സന്റെ വാദം. പാര്‍ട്ടി പരിപാടികളിലടക്കം ജെയ്‌സണ്‍ സജീവമായിട്ടും ഒളിവിലെന്ന ആറന്മുള പോലിസിന്റെ വാദം ഒത്തുകളിയാണെന്നാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിനിയുടെ ആക്ഷേപം. പോലിസിനെതിരേ ജില്ലാ കോടതിയില്‍ വിദ്യാര്‍ഥിനി ഹരജി നല്‍കിയിട്ടുണ്ട്.

അതേസമയം, ഡിസംബര്‍ 20ന് മൗണ്ട് സിയോണ്‍ ലോ കോളജില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചെന്ന പരാതി കളവാണെന്ന് ആരോപണ വിധേയനായ ജെയ്‌സണ്‍ ജോസഫ് പറയുന്നു. പെണ്‍കുട്ടിക്ക് ഒരു കുഴപ്പവുമില്ലാതെ കോളജില്‍ നിന്ന് പുറത്ത് പോകുന്നത് സിസിടിവിയില്‍ വ്യക്തമാണെന്നും ദൃശ്യങ്ങള്‍ പുറത്തുവിട്ട് നേരത്തേ ജെയ്‌സണ്‍ അവകാശപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it