Latest News

താനൂര്‍ ബോട്ടപകടം; അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി

താനൂര്‍ ബോട്ടപകടം; അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി
X

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ തെളിവെടുപ്പ് ആരംഭിച്ച് അന്വേഷണ കമ്മീഷന്‍.ജസ്റ്റിസ് വികെ മോഹനന്‍ അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് തെളിവെടുപ്പ് ആരംഭിച്ചത്. അപകടത്തിന്റെ കാരണങ്ങളടക്കം വിശദ വിവരങ്ങള്‍ കണ്ടെത്തുക എന്നതാണ് കമ്മീഷന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് 103 സാക്ഷികള്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്.

അപകടം ഉണ്ടായതിനു ശേഷം സംഭവത്തെക്കുറിച്ചുള്ള കാര്യമായ അന്വേഷണം നടത്താത്തതിന്റെ പേരില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ അന്വേഷണ കമ്മീഷനു നേരേ ഉയര്‍ന്നിരുന്നു. പലരും കമ്മീഷനുമായി ബന്ധപ്പെട്ടിട്ടും കാര്യമായ നടപടികള്‍ കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല എന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണകമ്മീഷന്റെ ഇടപെടല്‍. മെയ് ഏഴിന് താനൂര്‍ തൂവല്‍ത്തീരം ബീച്ചിലാണ് ബോട്ടപകടം ഉണ്ടായത്.15 കുട്ടികളടക്കം 22 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അന്വേഷണകമ്മീഷന്റെ തെളിവെടുപ്പ് ജനുവരി 30 ന് പൂര്‍ത്തിയാക്കും.

Next Story

RELATED STORIES

Share it