Latest News

ടൂറിസ്റ്റ് വാഹനങ്ങള്‍ക്കെതിരെ നടക്കുന്ന വേട്ടക്കെതിരെ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

ടൂറിസ്റ്റ് വാഹനങ്ങള്‍ക്കെതിരെ നടക്കുന്ന വേട്ടക്കെതിരെ കലക്ടറേറ്റ് മാര്‍ച്ച് നടത്തി
X

മലപ്പുറം: ആന്യായമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ടൂറിസ്റ്റ്, കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്കെതിരെ നടക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി.

സി.സി. ഒ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൂറിസ്റ്റ്, കോണ്‍ട്രാക്ട് ക്യാരേജ് ഉടമകളും തൊഴിലാളികളും അടങ്ങുന്ന നൂറ് കണക്കിന് പ്രവര്‍ത്തകര്‍ മലപ്പുറം കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

വടക്കാഞ്ചേരിയില്‍ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ച നടപടി മനുഷ്യത്വരഹിതമാണെന്ന ആക്ഷേപം വ്യാപകമാണ്.

ഒറ്റ രാത്രി കൊണ്ട് ബസ്സുകളെ ഏകീകൃത നിറത്തിലേക്ക് മാറ്റുന്നത് പ്രായോഗികമല്ലാത്ത നടപടിയാണെന്നിരിക്കെ അതിന്റെ പേരില്‍ വ്യാപക പിഴയാണ് ചുമത്തുന്നതെന്നും വാഹനഉടമകള്‍ പറയുന്നു.

അപകടത്തിന് കാരണമായ സംഭവങ്ങള്‍ കണ്ടത്തി നടപടി സ്വീകരിക്കുന്നതിന് പകരം വ്യവസായത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

ലോണ്‍ എടുത്തും മറ്റും ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന ഈ മേഖലയെ ആയിരക്കണക്കിന് തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. വാഹനങ്ങളില്‍ ഫിറ്റ് ചെയ്യുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുന്നത് തടയാതിരിക്കുകയും അത് ഫിറ്റ് ചെയ്യുന്നത് വലിയ അപരാധമാവുന്നതും തെറ്റാന്നാണന്നാണ് ഇവര്‍ പറയുന്നത്. ഇതിനെതിരെയാണ് മാര്‍ച്ച് നടന്നത്. മാര്‍ച്ചിന് ജില്ല നേതാക്കള്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it