Latest News

മാള ടൗണില്‍ ടൗണ്‍ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായുള്ള ഹാന്റ്‌റെയിലുകള്‍ പുനഃസ്ഥാപിച്ചില്ല

മാള ടൗണില്‍ ടൗണ്‍ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായുള്ള ഹാന്റ്‌റെയിലുകള്‍ പുനഃസ്ഥാപിച്ചില്ല
X

മാളഃ മാള ടൗണില്‍ ടൗണ്‍ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായുള്ള ഹാന്റ് റെയിലുകള്‍ തകര്‍ന്നത് രണ്ട് വര്‍ഷം പിന്നിട്ടിട്ടും പുനഃസ്ഥാപിച്ചില്ല. മാളടൗണ്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മാളച്ചാലിനോട് ചേര്‍ന്ന് നിര്‍മാണം നടത്തിയ സ്റ്റീല്‍ ഹാന്റ് റെയിലുകളും ടൈലുകളും മഹാപ്രളയത്തില്‍ തകര്‍ന്നിരുന്നു. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി വിരിച്ച ടൈലുകള്‍ പലയിടങ്ങളിലായി പൊട്ടിയതിനാല്‍ ഈ ഭാഗത്ത് കൂടെ നടക്കാനാകാത്തതിനാല്‍ വാഹനങ്ങളെ പേടിച്ച് ടാറിംഗ് റോഡിലൂടെ നടക്കേണ്ടതായ സാഹചര്യമാണ് ജനങ്ങള്‍ക്ക്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തീരദേശ വികസന വകുപ്പിന്റെ ഫണ്ടുപയോഗിച്ച് മാളച്ചാലിന്റെ കുറച്ച് ഭാഗം കെട്ടിയുയര്‍ത്തി ടൈല്‍സ് പാകുകയും ഹാന്റ് റെയില്‍ സ്ഥാപിക്കുകയും ചെയ്തത്. ഇതിന് 20 ലക്ഷത്തോളം രൂപ ചെലവ് വന്നു.

Next Story

RELATED STORIES

Share it