Latest News

21 മുതല്‍ സ്‌കൂളുകള്‍ സാധാരണ നിലയില്‍: മുന്നൊരുക്കങ്ങളില്‍ പങ്കാളിയാകണമെന്ന് മന്ത്രി; വ്യാഴാഴ്ച കലക്ടര്‍മാരുടെ യോഗം

21 മുതല്‍ സ്‌കൂളുകള്‍ സാധാരണ നിലയില്‍: മുന്നൊരുക്കങ്ങളില്‍ പങ്കാളിയാകണമെന്ന് മന്ത്രി; വ്യാഴാഴ്ച കലക്ടര്‍മാരുടെ യോഗം
X

തിരുവനന്തപുരം: ഈ മാസം 21ന് മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നതിന് മുന്നോടിയായി 19, 20 തിയ്യതികളില്‍ സ്‌കൂള്‍ വൃത്തിയാക്കലും അണുനശീകരണവും നടക്കും. 21 മുതല്‍ സ്‌കൂളുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. ഫര്‍ണിച്ചറുകള്‍ക്ക് ക്ഷാമമുള്ള സ്‌കൂളുകളില്‍ അവ എത്തിക്കാനും സ്‌കൂള്‍ ബസുകള്‍ സജ്ജമാക്കാനും സഹായമുണ്ടാകണം.

സ്‌കൂളുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങള്‍ക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വിദ്യാര്‍ത്ഥി യുവജന തൊഴിലാളി സംഘടനകള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും കത്തയച്ചു.

സ്‌കൂള്‍ പൂര്‍ണസജ്ജമായി പ്രവര്‍ത്തിക്കുന്നതിന്റെ മുന്നോടിയായി മന്ത്രി വി ശിവന്‍കുട്ടി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലിന് ഓണ്‍ലൈന്‍ ആയാണ് യോഗം. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫിസര്‍മാര്‍ തുടങ്ങിയവരും പങ്കെടുക്കും.

Next Story

RELATED STORIES

Share it