Latest News

'ത്രിപുര മുസ്‌ലിം വിരുദ്ധ കലാപം; രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം വെടിയണം'

ആക്രമണം വ്യാപകമായതോടെ നിരവധി മുസ്ലിം കുടുംബങ്ങളാണ് പ്രാണഭയം കൊണ്ട് വീടുകള്‍ വിട്ട് ഓടിപ്പോയിരിക്കുന്നത്

ത്രിപുര മുസ്‌ലിം വിരുദ്ധ കലാപം; രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം വെടിയണം
X

പേരാമ്പ്ര: ത്രിപുര അക്രമത്തിനെതിരേ രാജ്യത്ത് സമാധാനപരമായ ജനാധിപത്യ പ്രതിഷേധം അനുവദിക്കാത്തത് അപലപനീയമാണെന്ന് പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് കെ പി പ്രസ്താവിച്ചു. ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ പിന്തുണയോടെ നടക്കുന്ന അക്രമത്തിനെതിരെ പേരാമ്പ്രയില്‍ പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പേരു പറഞ്ഞു ത്രിപുരയില്‍ സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിന് കനത്ത താക്കീത് നല്‍കുന്നതായിരുന്നു പ്രതിഷേധ പ്രകടനത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍. നിരോധനാജ്ഞ നിലനില്‍ക്കെയാണ് അതിക്രമങ്ങള്‍ വ്യാപിക്കുന്നതെന്നത് ആശങ്കാജനകമാണ്.

സിസിടിവി കാമറകള്‍ വരെ തകര്‍ത്താണ് അക്രമികള്‍ അഴിഞ്ഞാടുന്നത്. ആക്രമണം വ്യാപകമായതോടെ നിരവധി മുസ്ലിം കുടുംബങ്ങളാണ് പ്രാണഭയം കൊണ്ട് വീടുകള്‍ വിട്ട് ഓടിപ്പോയിരിക്കുന്നത്. 2002 ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യയ്ക്ക് സമാനമായ അക്രമ സംഭവങ്ങളാണ് ത്രിപുരയില്‍ അരങ്ങേറുന്നത്. അത്യന്തം ഹീനവും ഏകപക്ഷീയവുമായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ അരങ്ങേറുമ്പോള്‍ മതേതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടരുന്ന മൗനം അക്രമികള്‍ക്ക് പ്രോല്‍സാഹനമാവുകയാണ്. കഴിഞ്ഞയാഴ്ച ദുര്‍ഗാപൂജ ഉത്സവത്തിനിടെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ അവിടത്തെ സര്‍ക്കാര്‍ കുറ്റവാളികള്‍ക്കെതിരേ കേസെടുക്കുകയും കര്‍ശന നടപടികള്‍ ആരംഭിക്കുകയും ചെയ്തതയാണ് മനസ്സിലാവുന്നത്.സംഭവത്തിന് ശേഷം ബംഗ്ലാദേശ് സര്‍ക്കാര്‍ ഹിന്ദു സമൂഹത്തിന് സംരക്ഷണം ഉറപ്പാക്കുകയും നിരവധി അക്രമകാരികളെ അറസ്റ്റുചെയ്യുകയും ചെയ്തു. എന്നാല്‍, ഇന്ത്യയിലാവട്ടെ ഭരണകൂടം അക്രമികള്‍ക്ക് തണലൊരുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ്് കെ പി മുഹമ്മദ് അഷ്‌റഫ്, എ പി അബ്ദുല്‍ നാസര്‍ (ജില്ലാ സെക്രട്ടറി), മുഹമ്മത് മാക്കൂല്‍, വി നൗഷാദ്, പിടി അഹമ്മദ് ഹാജി നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it