Latest News

കടബാധ്യതയെതുടര്‍ന്ന്‌ ഒരു കുടുംബത്തിലെ രണ്ട് പേര്‍ കുളത്തില്‍ ചാടി; ഒരാളുടെ മൃതദേഹം കണ്ടെത്തി

സരസ്വതിയുടെ മൃതദേഹം കണ്ടെത്തി. നാഗേന്ദ്രനായി തിരച്ചില്‍ തുടരുകയാണ്.

കടബാധ്യതയെതുടര്‍ന്ന്‌ ഒരു കുടുംബത്തിലെ രണ്ട് പേര്‍ കുളത്തില്‍ ചാടി; ഒരാളുടെ മൃതദേഹം കണ്ടെത്തി
X

നെയ്യാറ്റിന്‍കര: കടബാധ്യതയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ രണ്ട് പേര്‍ കുളത്തില്‍ ചാടി. നെയ്യാറ്റിന്‍കര സ്വദേശി സരസ്വതി, കാഴ്ച ശക്തിയില്ലാത്ത ഭര്‍തൃസഹോദരന്‍ നാഗേന്ദ്രന്‍ എന്നിവരാണ് കുളത്തില്‍ ചാടിയത്. സരസ്വതിയുടെ മൃതദേഹം കണ്ടെത്തി. നാഗേന്ദ്രനായി തിരച്ചില്‍ തുടരുകയാണ്. പലിശക്കാര്‍ ഭീഷണിപ്പെടുത്തുന്നതായി സരസ്വതിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു

നെയ്യാറ്റികര പ്ലാമൂട്ടുക്കട സ്വദേശികളായ സരസ്വതിയും നാഗേന്ദ്രനും രാവിലെയാണ് വീടിന് സമീപത്തുളള കുളത്തില്‍ ചാടിയത്. രണ്ട് വര്‍ഷം മുന്‍പ് മകന് ഗള്‍ഫില്‍ പോകുന്നതിനായി രണ്ട് ലക്ഷം രൂപ ഇവര്‍ പലിശക്കെടുത്തിരുന്നു. മകന്‍ അസുഖബാധിതനായി ദിവസങ്ങള്‍ക്കുളളില്‍ തിരിച്ചുവന്നതോടെ കടം തീര്‍ക്കാന്‍ വഴിയില്ലാതായി. മാസം 18,000 രൂപയായിരുന്നു പലിശ. കടവും പലിശയും ചേര്‍ത്ത് നാല് ലക്ഷത്തി പതിനായിരം രൂപ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് പലിശക്കാര്‍ പ്രശ്‌നമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് സരസ്വതിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ആകെയുളള രണ്ടേകാല്‍ സെന്റ് ഭൂമി എഴുതി നല്‍കണമെന്നും പലിശക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

താന്‍ മരിച്ചാല്‍ കാഴ്ച ശക്തിയില്ലാത്ത നാഗേന്ദ്രനെ പരിചരിക്കാന്‍ ആരുമുണ്ടാകില്ല എന്നതുകൊണ്ടാണ് നാഗേന്ദ്രനും ജീവനൊടുക്കുക്കാന്‍ തീരുമാനിച്ചതെന്ന് സരസ്വതിയുടെ ആത്മഹത്യ കുറിപ്പിലുണ്ട്. സരസ്വതിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു.

Next Story

RELATED STORIES

Share it