Latest News

മാനന്തവാടി പാലത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേര്‍ മരിച്ചു

മാനന്തവാടി പാലത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേര്‍ മരിച്ചു
X

മാനന്തവാടി: മാനന്തവാടി പാലത്തില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് വഴിയാത്രക്കാരായ രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ സ്വദേശികളായ ദുര്‍ഗാ പ്രസാദ് (37), തുള്‍സിറാം (30) എന്നിവരാണ് മരിച്ചത്.

തോണിച്ചാല്‍ സ്വദേശികളായ അമല്‍ വെട്ടിക്കല്‍, ടോബിന്‍ കോളാറയില്‍ എന്നവരാണ് കാറിലുണ്ടായിരുന്നത്. ടോബിയെ പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കാര്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ തുള്‍സിറാം പാലത്തില്‍ നിന്ന് തെറിച്ച് പുഴയില്‍ വീഴുകയായിരുന്നു. മാനന്തവാടി ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. ദുര്‍ഗ പ്രസാദ് വാഹനം ഇടിച്ചു പരിക്കേറ്റ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന അഗ്യാറാം എന്നയാള്‍ പരുക്കകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്നവര്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് സൂചന.

Next Story

RELATED STORIES

Share it