Latest News

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുഞ്ഞുമായി രക്ഷിതാക്കള്‍ ഹൈദരാബാദിലേക്ക് മടങ്ങി

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുഞ്ഞുമായി രക്ഷിതാക്കള്‍ ഹൈദരാബാദിലേക്ക് മടങ്ങി
X

തിരുവനന്തപുരം : തട്ടിക്കൊണ്ടുപോയ രണ്ടു വയസ്സുകാരിയെയും മൂന്ന് സഹോദരങ്ങളെയും രക്ഷിതാക്കള്‍ക്കു കൈമാറി. ഡിഎന്‍എ പരിശോധനയില്‍ രക്ഷാകര്‍തൃത്വം തെളിയിക്കപ്പെട്ടതോടെയാണ് ജില്ലാ ബാലക്ഷേമസമിതി ഓഫീസില്‍ വച്ച് രക്ഷിതാക്കള്‍ക്കു കൈമാറിയത്. കുട്ടികളെ ശിശുക്ഷേമസമിതിയിലാണ് താമസിപ്പിച്ചിരുന്നത്. മാതാപിതാക്കളും ബന്ധുക്കളും അടക്കം പത്ത് പതിനഞ്ചോളം പേര്‍ കുഞ്ഞുങ്ങളെ ഏറ്റുവാങ്ങാനെത്തിയിരുന്നു. ബാലക്ഷേമസമിതി ജില്ലാ അധ്യക്ഷ ഷാനിബാബീഗത്തിന്റെ നേതൃത്വത്തില്‍ നിയമനടപടികളെല്ലാം പൂര്‍ത്തിയാക്കി പോലിസിന്റെ അനുമതി വാങ്ങിയാണ് കുഞ്ഞുങ്ങളെ നല്‍കിയത്. മധുരവും വിതരണം ചെയ്തു. ബുധനാഴ്ച വൈകീട്ട് കുട്ടികളുമായി കുടുംബം ഹൈദരാബാദിലേക്കു മടങ്ങി.

Next Story

RELATED STORIES

Share it