- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വര്‍ണ്ണപ്പകിട്ട് 2022 ' ട്രാന്‍സ്‌ജെന്‍ഡര്‍ കലാമേളയ്ക്ക് ഇന്ന് തിരിതെളിയും
തിരുവനന്തപുരം: അനന്തപുരിക്ക് മിഴിവേകി ട്രാന്‍സ്‌ജെന്‍ഡര്‍ കലാമേള വർണ്ണപ്പകിട്ട് -2022 ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഇന്ന് ( ഒക്ടോബർ 15ന്) രാവിലെ 10 മണിക്ക് അയ്യൻകാളി ഹാളിലാണ് ചടങ്ങ്. പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ തദ്ദേശ – സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. ബി രാജേഷ് മുഖ്യാതിഥിയായിരിക്കും.
അയ്യൻകാളി ഹാൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നീ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 21 മത്സര ഇനങ്ങളിലായി 250 പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. "നമ്മളിൽ ഞങ്ങളുമുണ്ട്" എന്നതാണ് ഫെസ്റ്റിന്റെ മുദ്രാവാചകം. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച എട്ട് ട്രാൻസ്‌ജെൻഡർ വ്യക്തികളെ പുരസ്‌കാരം നൽകി ആദരിക്കും.
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ ഉയർത്തി കൊണ്ടുവരുന്നതിനും വേണ്ടിയാണ് സാമൂഹ്യനീതി വകുപ്പ് കലോത്സവം സംഘടിപ്പിക്കുന്നത്. യുവജനങ്ങളെയും വിദ്യാർത്ഥികളെയും കലോത്സവത്തിന്റെ ഭാഗമാക്കിക്കൊണ്ട് വിപുലമായ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം നഗരസഭാമേയർ ശ്രീമതി. ആര്യ രാജേന്ദ്രൻ, ശ്രീ. ശശി തരൂർ എം പി , വി. കെ. പ്രശാന്ത് എംഎൽഎ, രാഷ്ട്രീയ- സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര് പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT