Latest News

ജയില്‍മോചിതയായ ശശികല തമിഴ്‌നാട്ടിലേക്ക്; ബംഗളൂരു മുതല്‍ ചെന്നൈ വരെ 32 ഇടങ്ങളില്‍ സ്വീകരണം

ജയില്‍മോചിതയായ ശശികല തമിഴ്‌നാട്ടിലേക്ക്; ബംഗളൂരു മുതല്‍ ചെന്നൈ വരെ 32 ഇടങ്ങളില്‍ സ്വീകരണം
X

ബംഗളൂരു: അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം കഴിഞ്ഞ മാസം പുറത്താക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ മേധാവി വി.കെ ശശികല, തമിഴ്‌നാട്ടിലേക്ക് തിരിച്ചു. ദേവനഹള്ളിയിലെ റിസോര്‍ട്ടില്‍ നിന്ന് അണ്ണാഡിഎംകെയുടെ കൊചി വച്ച കാറിലാണ് ശശികല യാത്ര തിരിച്ചത്. മുന്‍ മുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന അതേ വാഹനമാണിത്. ശശികലയെ വരവേറ്റ് അണികള്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബെംഗളൂരു മുതല്‍ ചെന്നൈ വരെ 32 ഇടങ്ങളിലാണ് സ്വീകരണ പരിപാടികള്‍ എന്നാണ് ഔദ്യോഗിക അറിയിപ്പ്. 1,500 പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. ദേവന ഹള്ളിയിലെ റിസോര്‍ട്ടില്‍ നിന്നും രാവിലെ എട്ടുമണിയോടെ യാത്ര തിരിച്ചു.

വഴിയരികില്‍ വലിയ ബാനറുകളും കട്ടൗട്ടുകളുമെല്ലാം പാര്‍ട്ടി വെച്ചിട്ടുണ്ട്. ആദ്യ സ്വീകരണം തമിഴ്നാട് - കര്‍ണാടകാ അതിര്‍ത്തിയിലാണ്. തമിഴ്‌നാട്ടിലേക്കെത്തുന്ന ശശികല ടി നഗറിലുള്ള എംജിആറിന്റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം പ്രവര്‍ത്തകരെ കാണും. ശശികലയ്‌ക്കൊപ്പം ഇളവരശിയും ചെന്നൈയിലേക്ക് എത്തും. ശശികലയുടെ വരവിനോടനുബന്ധിച്ച് അണ്ണാ ഡിഎംകെ ആസ്ഥാനത്തും പൊയസ് ഗാര്‍ഡനിലെ ജയ സ്മാരകത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. ജയസമാധിയിലേക്ക് റാലിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടുണ്ട്.

അണ്ണാ ഡിഎംകെയുടെ ഇപ്പോഴത്തെ നേതാവ് താന്‍ തന്നെയാണ് എന്ന നിലപാട് പ്രഖ്യാപിക്കാനാണ് ശശികലയുടെ ഇന്നത്തെ നീക്കങ്ങളെന്നാണ് സൂചന. ഇപിഎസ്-ഒപിഎസ് പക്ഷം ശശികലയെനേരത്തെ അണ്ണാഡിഎംകെയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ജയലളിതയെ ചതിച്ചവര്‍ക്കൊപ്പം പോകാനില്ലെന്ന നിലപാടാണ് ശശികല സ്വീകരിച്ചത്.

അതേസമയം ശശികലയുടെ നൂറ് കോടിയിലധികം രൂപയുടെ ബിനാമി സ്വത്തുക്കള്‍ സര്‍ക്കാര്‍ ഇന്നലെ കണ്ടുകെട്ടി. ബിനാമി ആക്ട് പ്രകാരം ഇളവരശിയുടേയും സുധാകരന്റെയും പേരിലുള്ള ചെന്നൈയിലെ ആറിടങ്ങളിലെ ബംഗ്ലാവും ഭൂമിയും ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.




Next Story

RELATED STORIES

Share it