Latest News

ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍

ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗറിലെ ഒരു ഹോട്ടല്‍ മുറിയില്‍ 32 കാരിയായ സ്ത്രീയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തതായി പോലിസ് പറഞ്ഞു.

രാജാശന്റെ അല്‍വാര്‍ സ്വദേശികളായ അജയ് (39), താരാ ചന്ദ് (34), നരേഷ് (38) എന്നിവരാണ് പ്രതികള്‍. മൂന്ന് പേരെയും പോലിസ് അറസ്റ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ആദര്‍ശ് നഗര്‍ പോലിസ് സ്‌റ്റേഷനിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (വടക്ക് പടിഞ്ഞാറ്) ഉഷാ രംഗ്‌നാനി പറഞ്ഞു. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.

ഞായറാഴ്ച തന്റെ പരിചയക്കാരനായ അജയ് എന്നയാള്‍ ഒരു ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്ന് യുവതി പോലിസിനോട് പറഞ്ഞു. അവിടെ അയാളുടെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവര്‍ ഒരു പാനീയം നല്‍കി. അതുകുടിച്ചതോടെ ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് യുവതിയെ ബലാല്‍സംഗം ചെയ്തു.

യുവതിയുടെ മൊഴിയുടെയും മെഡിക്കോലീഗല്‍ കേസ് (എംഎല്‍സി) റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍, സെക്ഷന്‍ 376 ഡി (കൂട്ടബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍) എന്നിവ പ്രകാരം കേസെടുത്തു.

Next Story

RELATED STORIES

Share it