Latest News

സ്ത്രീ ശാക്തീകരണ പദ്ധതികളുമായി വിമന്‍ ഇന്‍ എഞ്ചിനീയറിംഗ് നേതൃസമ്മേളനം

വനിതാ സാങ്കേതിക വിദഗ്ധര്‍, സംരംഭകര്‍, കലാകാരന്മാര്‍, പ്രഫഷണലുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഒത്തുചേര്‍ന്ന സമ്മേളനം വ്യക്തിത്വ വികസനത്തിനും നൂതന സ്ത്രീ സംരംഭക ആശയങ്ങള്‍ക്കും പ്രചോദനം നല്‍കുന്നതായി

സ്ത്രീ ശാക്തീകരണ പദ്ധതികളുമായി വിമന്‍ ഇന്‍ എഞ്ചിനീയറിംഗ് നേതൃസമ്മേളനം
X

കൊച്ചി: ലിംഗ സമത്വ അന്തരീക്ഷത്തിന്റെ അനിവാര്യത പ്രധാന ചര്‍ച്ച വിഷയമായി ഐ ട്രിപ്പിള്‍ ഇ വിമന്‍ ഇന്‍ എഞ്ചിനീയറിംഗ്, കേരള ഘടകത്തിന്റെ ദ്വിദിന നേതൃ ഉച്ചകോടി.വനിതാ സാങ്കേതിക വിദഗ്ധര്‍, സംരംഭകര്‍, കലാകാരന്മാര്‍, പ്രഫഷണലുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഒത്തുചേര്‍ന്ന സമ്മേളനം വ്യക്തിത്വ വികസനത്തിനും നൂതന സ്ത്രീ സംരംഭക ആശയങ്ങള്‍ക്കും പ്രചോദനം നല്‍കുന്നതായി.

സാങ്കേതികമുള്‍പ്പടെ എല്ലാ മേഖലകളിലും വനിതാ പ്രാതിനിധ്യവും നല്ല തൊഴില്‍ സാഹചര്യവും ഉറപ്പാക്കണം. സ്ത്രീ ശാക്തീകരണമാണ് ലിംഗ സമത്വത്തിക്കുള്ള പാതയെന്ന് ഐ ട്രിപ്പിള്‍ ഇ കേരള ചെയര്‍ ഡോ.മിനി ഉളനാട്ട് പറഞ്ഞു.വനിതാ നേതൃത്വവും ശാക്തീകരണവും കലാകാരന്മാരുടെ വീക്ഷണകോണിലൂടെ ഡോ. മേതില്‍ ദേവിക അവതരിപ്പിച്ചു.കലാകാരനില്‍ നിന്ന് കലയെ മാറ്റി നിര്‍ത്തിയുള്ള ഗവേഷണ പഠനം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് മേതില്‍ ദേവിക പറഞ്ഞു.ഒരു കലാകാരന്റെ ജീവിത യാത്രയിലെ കലാവിഷ്‌കാരം ഒരു ആത്മകഥയാണ്. സ്രഷ്ടാവിനെ അറിയാതെ കലയെ സൃഷ്ടിയുടെ പഠനത്തിന് പൂര്‍ണ്ണതയില്ല. ശാസ്ത്രത്തിന്റെയും കലയുടെയും അതിരുകള്‍ മായുന്നത് നമുക്ക് കാണാം. ശാസ്ത്രജ്ഞന്‍ കലാപരമായി സൃഷ്ടിയെ സമീപിക്കുന്നത് പോലെ കലാകാരന്മാര്‍ ശാസ്ത്രീയമായി സൃഷ്ടിയെ സമീപിക്കുന്നു. ഇത് ഉള്‍ക്കൊണ്ടുള്ള മാറ്റങ്ങളാണ് വിദ്യാഭ്യാസ നയത്തിലും വരുന്നതെന്നും മേതില്‍ ദേവിക പറഞ്ഞു.

അച്ചടി, മള്‍ട്ടിമീഡിയ, സിനിമ, സംഗീതം വിനോദ കലാരൂപങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന മാധ്യമരംഗം വ്യക്തി വൈവിധ്യം ഉള്‍ക്കൊള്ളണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സരസ്വതി നാഗരാജന്‍ പറഞ്ഞു.മാധ്യമ രംഗത്ത് സ്ത്രീ സാന്നിധ്യം വര്‍ധിച്ചു വരുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്താന്‍ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. വടക്ക്കിഴക്ക് പ്രാതിനിധ്യം ഇപ്പോഴും കുറവാണ്. മാധ്യമങ്ങളില്‍ എല്ലാ സാമൂഹിക താല്‍പ്പര്യങ്ങളുടെയും ശരിയായ പ്രതിഫലനം ലഭിക്കുന്നതിന്, എല്‍ജിബിടിക്യു, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം, ലിംഗഭേദം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹം എന്നിവയ്‌ക്കെല്ലാം അര്‍ഹമായ പ്രാതിനിധ്യം വേണം. കാലാനുസൃതമല്ലാത്ത ആശയങ്ങളും നടപ്പുകളും ചോദ്യം ചെയ്യപ്പെടുന്നതിനും ഇത് ആവശ്യമാണ്, സരസ്വതി നാഗരാജന്‍ പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് പൈലറ്റായ ആദം ഹാരി ട്രാന്‍സ് വ്യക്തികളുടെ സാമൂഹിക ഒറ്റപ്പെടല്‍, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ നേരിടുന്ന വിവേചനം എന്നിവയുടെ കഥകള്‍ പങ്കുവെച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ലിംഗഭേദം ഉള്‍ക്കൊള്ളുന്ന ഒരു പാഠ്യപദ്ധതി നടപ്പിലാക്കേണ്ടതുണ്ടെന്ന് ആദം ഹാരി പറഞ്ഞു.ആരോഗ്യം, ക്ഷേമം, തൊഴില്‍ജീവിത സന്തുലിതാവസ്ഥ സംബന്ധിച്ച സെഷന് ഡോ.ലളിത അപ്പുക്കുട്ടന്‍ നേതൃത്വം നല്‍കി. ശാരദ ജയകൃഷ്ണന്‍, ജെനിഫര്‍ കാസ്റ്റിലോ, ഡോ. മിനി ഉലനാട്ട്, ചെയര്‍, ഐ ട്രിപ്പിള്‍ ഇ കേരള, ഡോ. സുരേഷ് നായര്‍, വിമന്‍ ഇന്‍ എഞ്ചിനീയറിംഗ് 2022 ഓര്‍ഗനൈസിംഗ് ചെയര്‍, ഡോ. മീനാക്ഷി കെ,. രമലത മാരിമുത്തു, ഡോ. ബിന്ദു ശിവശങ്കരന്‍ നായര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ മുഖ്യ പ്രഭാഷണം നടത്തി.

Next Story

RELATED STORIES

Share it