Latest News

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
X

മലപ്പുറം: കണ്ടനകത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോലത്ര കുന്നത്ത് താഴത്തെ പുരക്കല്‍ ബാലന്റെ മകന്‍ മിഥുനാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 9.30 നു സംസ്ഥാന പാതയിലെ പുള്ളുവന്‍പടിയിലായിരുന്നു അപകടം.

മിഥുന്‍ ആദിത്യന്‍, അതുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മിഥുന്‍ ഇന്ന് ഉച്ചയോടെ മരിച്ചു. ചേകനൂര്‍ ആറേക്കാവ് പൂരം കഴിഞ്ഞ് മൂവരും ബൈക്കില്‍ വീടുകളിലേക്ക് വരുന്നതിനിടേയാണ് അപകടം. കോലത്രക്കുന്നിലേക്ക് ബൈക്ക് തിരിക്കുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്നുവന്ന കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it