Loksabha Election 2019

ഉപതിരഞ്ഞെടുപ്പ്: പരീക്കറുടെ മകന് ബിജെപി സീറ്റ് നിഷേധിച്ചു

പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോള്‍ പനാജിയില്‍നിന്ന് ഉത്പല്‍ മല്‍സരിച്ച് എംഎല്‍എയായിരുന്നു

ഉപതിരഞ്ഞെടുപ്പ്: പരീക്കറുടെ മകന് ബിജെപി സീറ്റ് നിഷേധിച്ചു
X

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മകന്‍ ഉത്പല്‍ പരീക്കര്‍ക്ക് ബിജെപി സീറ്റ് നല്‍കിയില്ല. പകരം പരീക്കറുടെ സഹായിയും മുന്‍ എംഎല്‍എയുമായ സിദ്ധാര്‍ത്ഥ് കുന്‍കാലിയേന്‍കറെയാണ് പനാജി സീറ്റില്‍ സ്ഥാനാര്‍ഥിയാക്കിയത്. കേവല ഭൂരിപക്ഷമില്ലാതെ ഭരിയ്ക്കുന്ന ബിജെപി പരീക്കറുടെ മകന് സീറ്റ് നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോള്‍ പനാജിയില്‍നിന്ന് ഉത്പല്‍ മല്‍സരിച്ച് എംഎല്‍എയായിരുന്നു. പരീക്കര്‍ ഗോവന്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തിയപ്പോള്‍ ഉത്പല്‍ സ്ഥാനമൊഴിഞ്ഞു. വീണ്ടും മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഉത്പല്‍ വ്യക്തമാക്കിയിരുന്നെങ്കിലും ജയസാധ്യത കുറവാണെന്നു ചൂണ്ടിക്കാട്ടിയാണ് സീറ്റ് നിഷേധിച്ചത്. കഴിഞ്ഞ തവണ 1000 വോട്ടിനാണ് ജയിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയ്യതിക്ക് ഒരു ദിവസം മുമ്പാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. മെയ് 19നാണു ഉപതിരഞ്ഞെടുപ്പ്.





Next Story

RELATED STORIES

Share it