Kerala News

തിരഞ്ഞെടുപ്പ് പ്രചരണം: ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധം

സ്വകാര്യവ്യക്തിയുടെ വസ്തുവില്‍ സ്ഥാപിക്കുന്നതിനും ആ വ്യക്തിയുടെ സമ്മതത്തിനു പുറമേ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപത്തില്‍നിന്നും അനുമതി നേടണം. പൊതുസ്ഥലങ്ങളില്‍ യോഗം ചേരുന്നതിനോടനുബന്ധിച്ച് ഫ്‌ളക്സ്, പതാക, പോസ്റ്റര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ അവ യോഗം ചേരുന്നതിനു തൊട്ടുമുമ്പു മാത്രം സ്ഥാപിക്കുകയും ശേഷം എടുത്തു മാറ്റുകയും ചെയ്യണം. പൊതുജനശ്രദ്ധ പതിയുന്ന സ്ഥലങ്ങളില്‍ ലീസിനോ വാടകയ്ക്കോ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യപ്രാധാന്യം നല്‍കാന്‍ തദ്ദേശ സ്ഥാപന അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണം: ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധം
X

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി നിര്‍ബന്ധമാണെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. സ്വകാര്യവ്യക്തിയുടെ വസ്തുവില്‍ സ്ഥാപിക്കുന്നതിനും ആ വ്യക്തിയുടെ സമ്മതത്തിനു പുറമേ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപത്തില്‍നിന്നും അനുമതി നേടണം. പൊതുസ്ഥലങ്ങളില്‍ യോഗം ചേരുന്നതിനോടനുബന്ധിച്ച് ഫ്‌ളക്സ്, പതാക, പോസ്റ്റര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ അവ യോഗം ചേരുന്നതിനു തൊട്ടുമുമ്പു മാത്രം സ്ഥാപിക്കുകയും ശേഷം എടുത്തു മാറ്റുകയും ചെയ്യണം. പൊതുജനശ്രദ്ധ പതിയുന്ന സ്ഥലങ്ങളില്‍ ലീസിനോ വാടകയ്ക്കോ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യപ്രാധാന്യം നല്‍കാന്‍ തദ്ദേശ സ്ഥാപന അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു.പോസ്റ്റര്‍/ബാനര്‍/ ഹോര്‍ഡിങ്ങില്‍ സ്ഥാനാര്‍ഥിയുടെ വിവരങ്ങളുണ്ടെങ്കില്‍ സ്ഥാനാര്‍ഥിയുടെ ചിലവിലും രാഷ്ട്രീയപാര്‍ട്ടിയുടെ വിവരമാണെങ്കില്‍ ആ പാര്‍ട്ടിയുടെ ചിലവിലും പ്രചരണത്തുക വകയിരുത്തും.

വിവിധ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നല്‍കാനുള്ള സന്ദേശം കലക്ടറേറ്റിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റി (എംസിഎംസി) മുമ്പാകെ സമര്‍പ്പിച്ച് പ്രചരണാനുമതി നേടിയ ശേഷമേ പോസ്റ്റ് ചെയ്യാവൂ. ഇത്തരം സന്ദേശങ്ങളില്‍ മതപരമോ സാമൂഹ്യ പരമോ ആയ ഭിന്നതകളുണ്ടായേക്കാവുന്ന പരാമര്‍ശങ്ങളില്ലെന്നുറപ്പു വരുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചു. സന്ദേശത്തിലെ ഉള്ളടക്കത്തിനനുസരിച്ച് പാര്‍ട്ടി ചിലവിലോ സ്ഥാനാര്‍ഥിയുടെ ചില വിലോ തുക വകയിരുത്തും. വിതരണം ചെയ്യുന്ന ലഘുലേഖകളില്‍ പ്രിന്ററുടെ പേര് നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it