Districts

വണ്ടിപ്പെരിയാര്‍ പീഡനക്കേസ്;പ്രതിയെ രക്ഷപ്പെടാന്‍ പോലിസ് അവസരമൊരുക്കിയെന്നാരോപിച്ച് പോലിസ് സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലാണ് പോലിസ് പ്രതിക്ക് രക്ഷപെടാന്‍ അവസരമൊരുക്കിയെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്

വണ്ടിപ്പെരിയാര്‍ പീഡനക്കേസ്;പ്രതിയെ രക്ഷപ്പെടാന്‍ പോലിസ് അവസരമൊരുക്കിയെന്നാരോപിച്ച് പോലിസ് സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
X

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപെടാന്‍ പോലിസ് അവസരമൊരുക്കിയെന്നാരോപിച്ച് പോലിസ് സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രതി അര്‍ജുനെ രക്ഷിക്കാന്‍ പോലിസ് ശ്രമിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

എസ്‌സി എസ്ടി പീഡന നിരോധന നിയമത്തിലെ 325ാം വകുപ്പ് ചേര്‍ക്കാത്തതിനെതിരെയാണ് പ്രതിഷേധം.പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലിസുമായി ഉന്തുംതള്ളുമുണ്ടായി. അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയതായി കഴിഞ്ഞദിവസം ഹൈക്കോടതിയുടെ വിമര്‍ശനവുമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it