Districts

സ്വാതന്ത്ര്യം അടിയറവെക്കില്ല; ആസാദി സംഗമം വേങ്ങരയിൽ

കുറ്റാളൂർ സബാഹ് സ്ക്വയറിൽ നടക്കുന്ന സംഗമത്തിൽ എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.

സ്വാതന്ത്ര്യം അടിയറവെക്കില്ല; ആസാദി സംഗമം വേങ്ങരയിൽ
X

വേങ്ങര: രാജ്യത്തിന്റെ 76 ാം സ്വാതന്ത്ര്യദിനമായ നാളെ (ആഗസ്ത് 15) 'സ്വാതന്ത്ര്യം അടിയറവെക്കില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ വേങ്ങരയിൽ ആസാദി സംഗമം നടത്തും. വൈകീട്ട് നാലരക്ക് കുറ്റാളൂർ സബാഹ് സ്ക്വയറിൽ നടക്കുന്ന സംഗമത്തിൽ എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.

ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്റഫ്, ജനറൽ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, ദേശീയ മനുഷ്യാവകാശ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെപിഒ റഹ്മത്തുല്ല, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ചുള്ളിയൻ അബ്ദുൽ മജീദ്, എസ്ഡിടിയു സംസ്ഥാന സമിതിയംഗം കെ ഹനീഫ, ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹംസ വഹബി, നാഷനൽ വിമൻസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി കെ സൈനബ ടീച്ചർ, വിമൻ ഇന്ത്യാ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം പി ആരിഫ ടീച്ചർ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അരീക്കൻ ബീരാൻ കുട്ടി, കൺവീനർ പി ഷെരീഖാൻ എന്നിവർ അറിയിച്ചു.

Next Story

RELATED STORIES

Share it