Districts

നാളെയും മറ്റന്നാളും കര്‍ശന നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങരുത്

അത്യാവശ്യ, അടിയന്തര സേവനങ്ങള്‍ മാത്രമേ ഈ ദിവസങ്ങളില്‍ അനുവദിക്കുകയുള്ളൂ.

നാളെയും മറ്റന്നാളും കര്‍ശന നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങരുത്
X

കല്‍പറ്റ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയും നാളെയും ഞായറും വയനാട് ജില്ലയിലും കര്‍ശന പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അത്യാവശ്യ, അടിയന്തര സേവനങ്ങള്‍ മാത്രമേ ഈ ദിവസങ്ങളില്‍ അനുവദിക്കുകയുള്ളൂ. അവശ്യ സേവനങ്ങള്‍ നല്‍കുന്ന വ്യാപാര സ്ഥാപന ങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. അവശ്യ സര്‍വ്വീസില്‍പ്പെട്ടവര്‍ക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it