Districts

തൃശൂർ ജില്ലയിൽ 960 പേർക്ക് കൂടി കൊവിഡ്; 560 പേർ രോഗമുക്തർ

ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22078 ആണ്

തൃശൂർ ജില്ലയിൽ 960 പേർക്ക് കൂടി കൊവിഡ്; 560 പേർ രോഗമുക്തർ
X

തൃശൂർ: തൃശൂർ ജില്ലയിലെ 960 പേർക്ക് കൂടി ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. 560 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9304 ആണ്. തൃശൂർ സ്വദേശികളായ 140 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22078 ആണ്. അസുഖബാധിതരായ 12601 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

ഞായറാഴ്ച ജില്ലയിൽ 958 പേർക്ക് സമ്പർക്കം വഴി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 11 സമ്പർക്ക ക്ലസ്റ്ററുകൾ വഴി ഞായറാഴ്ച കൊവിഡ് റിപോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 15, അൽ അമീൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 7, കുന്നംകുളം മാർക്കറ്റ് ക്ലസ്റ്റർ 4, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ (1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 3, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (1 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 2, റോയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ബിആർഡി കുന്നംകുളം ക്ലസ്റ്റർ 1, എലൈറ്റ് മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ 1, കുന്നംകുളം യൂനിയൻ ക്ലസ്റ്റർ 1, സൺ ഹോസ്പിറ്റൽ ക്ലസ്റ്റർ 1, വടക്കേക്കാട് പോലീസ് സ്‌റ്റേഷൻ ക്ലസ്റ്റർ (ഫ്രൻറ് ലൈൻ വർക്കർ) 1.

ജില്ലയിൽ 5896 പേർ വീടുകളിൽ ചികിൽസയിൽ കഴിയുന്നു. 836 പേർ ഞായറാഴ്ച പുതിയതായി ചികിൽസയിൽ പ്രവേശിച്ചതിൽ 368 പേർ ആശുപത്രിയിലും 468 പേർ വീടുകളിലുമാണ്. ഞായറാഴ്ച 2033 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2696 സാംപിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 193243 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .

Next Story

RELATED STORIES

Share it