India

കൈക്കൂലിക്കേസ്; ഡിആര്‍ഐ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അറസ്റ്റില്‍

പഞ്ചാബിലെ ലുധിയാനയില്‍ ഡിആര്‍ഐ അഡീഷനല്‍ ഡയറക്ടര്‍ ജനറലായ ചന്ദര്‍ ശേഖറിനെയും ഇടനിലക്കാരനെയുമാണ് സിബിഐ ബുധനാഴ്ച അറസ്റ്റുചെയ്തത്.

കൈക്കൂലിക്കേസ്; ഡിആര്‍ഐ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അഡീഷനല്‍ ഡയറക്ടര്‍ ജനറലും (എഡിജി) ഇടനിലക്കാരനും അറസ്റ്റിലായി. പഞ്ചാബിലെ ലുധിയാനയില്‍ ഡിആര്‍ഐ അഡീഷനല്‍ ഡയറക്ടര്‍ ജനറലായ ചന്ദര്‍ ശേഖറിനെയും ഇടനിലക്കാരനെയുമാണ് സിബിഐ ബുധനാഴ്ച അറസ്റ്റുചെയ്തത്. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ചന്ദര്‍ ശേഖറിനുവേണ്ടി പണം കൈപ്പറ്റുന്നതിനിടെ ഇടനിലക്കാരനെയാണ് സിബിഐ ആദ്യം അറസ്റ്റ് ചെയ്തത്.

തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ചന്ദര്‍ ശേഖറിനു വേണ്ടിയാണ് താന്‍ പണം കൈപ്പറ്റിയതെന്ന കാര്യം ഇയാള്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചത്. വന്‍ കൈക്കൂലി ഇടപാടിന്റെ ഒരുഭാഗം മാത്രമാണ് ഇപ്പോള്‍ പിടിച്ചെടുത്തതെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ചന്ദര്‍ ശേഖറിന്റെ അറസ്റ്റിനു പിന്നാലെ ഡല്‍ഹി, നോയിഡ, ലുധിയാന എന്നിവിടങ്ങളില്‍ സിബിഐ തിരച്ചില്‍ നടത്തുകയാണ് സിബിഐ സംഘം.

Next Story

RELATED STORIES

Share it