India

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനാവില്ല; നിലപാട് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ എന്‍ഡി ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ നിലപാട് വ്യക്തമാക്കിയത്. അതേസമയം, വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനാവില്ല; നിലപാട് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍
X

ന്യൂഡല്‍ഹി: ഇലക്ടോണിക് വോട്ടിങ് യന്ത്രത്തില്‍ ഒരിക്കലും കൃത്രിമം നടത്താന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വീണ്ടും രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ എന്‍ഡി ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ നിലപാട് വ്യക്തമാക്കിയത്. അതേസമയം, വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

വോട്ടിങ് യന്ത്രം തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടുപിടിത്തമല്ല. ഇത് ഇന്ത്യയില്‍ പ്രയോഗത്തില്‍വരുന്നതിനു രണ്ടുപതിറ്റാണ്ടു മുമ്പുതന്നെ ഉപയോഗിച്ചിരുന്നു. വിവിപാറ്റും അങ്ങനെ തന്നെ. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് വിവി പാറ്റ് പ്രാബല്യത്തിലാക്കുന്നത്. വോട്ടിങ് യന്ത്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അവയ്ക്ക് പുറത്തുനിന്നുള്ള ഇടപെടലും സാധ്യമല്ല. ഈ സാഹര്യത്തില്‍ യന്ത്രത്തില്‍ കൃത്രിമത്വം നടത്തുകയെന്നത് അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച ചോദ്യത്തോട്, ഇതുസംബന്ധിച്ചു സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു അറോറയുടെ മറുപടി.

ഇലക്ടറല്‍ ബോണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുതായി ഉയര്‍ത്തിയ പ്രശ്‌നമല്ല. നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ ബോണ്ടിനെതിരേ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ബ്രാഞ്ചായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണത്തോട്, തെളിവ് നല്‍കാന്‍ ഏതെങ്കിലും നേതാവ് തയ്യാറായാല്‍ പ്രതികരിക്കാമെന്നായിരുന്നു അറോറയുടെ മറുപടി. രാജ്യത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കു നേരെ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡുകളെയും അദ്ദേഹം ന്യായീകരിച്ചു. റെയ്ഡുകള്‍ നിഷ്പക്ഷമാണെന്നും പാര്‍ട്ടികള്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it