India

നേതാക്കള്‍ക്കെതിരേ വിരലുയര്‍ത്തുന്നവരുടെ കൈ വെട്ടിമാറ്റും; ബിജെപി ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍

നേതാക്കള്‍ക്കെതിരേ വിരലുയര്‍ത്തുന്നവരുടെ കൈ വെട്ടിമാറ്റും; ബിജെപി ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍
X

മാണ്ടി: ബിജെപിയിലെ നേതാക്കള്‍ക്കെതിരേ വിരലുയര്‍ത്തുന്നവരുടെ കൈകള്‍ അറുത്തു മാറ്റുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍. മാണ്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് ഹിമാചല്‍ പ്രദേശ് സംസ്ഥാന അധ്യകഷന്‍ സത്പാല്‍ സിങ് സാതി ഭീഷണി മുഴക്കിയത്. രാഷ്ട്രത്തിന്റെ കാവല്‍ക്കാരനെ കള്ളനെന്നു വിളിക്കുന്നു. ഇതംഗീകരിക്കില്ല. ബിജെപി നേതാക്കള്‍ക്കെതിരേ ആരെങ്കിലും വിരലുയര്‍ത്തിയാല്‍ ഞങ്ങളവരുടെ കൈ തന്നെ വെട്ടിമാറ്റും- നേതാക്കളെ സാക്ഷിയാക്കി സാതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിനു നേരത്തെ സാതിക്കെതിരേ കേസെടുക്കുകയും പൊതു പരിപാടികളില്‍ നിന്നു വിലക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it